ഒരു കടലോരത്ത് ഏകാന്ത ജീവിതം നയിക്കുന്ന ഡാനി, ഗിത്താര്‍ വായിച്ചും ശവസംസ്കാര ചടങ്ങുകളില്‍ പാട്ട് പാടിയുമാണ് ഉപജീവനം കഴിക്കുന്നത്. യാതൊരു പ്രശ്നങ്ങളുമില്ലാതെ ഡാനിയുടെ ജീവിതം മുന്നോട്ടു പോകവേ ഭാര്യ ക്ലാര അയാളെ ഉപേക്ഷിച്ചു പോകുന്നു. പിന്നീട് മാര്‍ഗരറ്റിനെ വിവാഹം കഴിക്കുന്ന ഡാനി അവള്‍ക്കു അവിഹിതമായി ഉണ്ടായ മകന് റോബര്ട്ട്ന്റെ പിതൃത്വം ഏറ്റെടുക്കുന്നു. വാര്‍ധക്യത്തില്‍ മറ്റുള്ളവര്‍ക്ക് ആലോസരക്കേടായത്തോടെ ഡാനിയേ അകലെയുള്ള ഒരു ആശുപത്രിയില്‍ കൊണ്ട് ചെന്നാക്കുന്നു. അവിടെ വച്ച് ഭാര്‍ഗവി എന്ന സ്ത്രീയുമായി അടുത്ത സൌഹൃദത്തില്‍ ആകുന്ന ഡാനി അവരെയും കൂട്ടി മകളുടെ അടുത്തേക്ക് പോകുന്നു. എന്നാല്‍ അവള്‍ക്കു അച്ഛന്റെ പുതിയ ബന്ധത്തെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല.
2001 - ലെ മികച്ച സംവിധായകനും, ക്യാമറമാനും ഉള്ള സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടി.
കൂടാതെ 2002- ലെ മികച്ച ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്കാരവും ചിത്രം നേടി.