Aliyar
Actors
Areas of Contributions :
Actors
1947ല്‍ ബാവാക്കുഞ്ഞിന്റെയും റഹ്മാ ബീവിയുടെയും മകനായി അവിട്ടം നക്ഷത്രത്തില്‍ വെളിയത്തു് ജനിച്ചു. കുഴിമതിക്കാട് ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ നിന്നും സ്ക്കൂള് പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ നിന്നു് പ്രീ ഡിഗ്രിയും കൊല്ലം എസ് എന്‍ കോളേജില്‍ നിന്നു് ബിരുദവും ബിരുദാനന്തരബിരുദവും നേടി. മുപ്പുതു വര്‍ഷം കേരളത്തിലെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാകനായിരുന്നു. തിരുവനന്തപുരം യൂണിവേര്സിറ്റി കോളേജിലെ മലയാള വിഭാഗം അദ്ധ്യക്ഷനായി 2002ല്‍ വിരമിച്ചു. നാടക സംബന്ധമായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുള്ള അലിയാര് മറ്റു് ഭാഷകളില്‍ നിന്നു് കഥകളും നാടകങ്ങളും തര്‍ജ്ജുമ ചെയ്തിട്ടുണ്ടു്.
നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അലിയാര് 1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കരിയിലക്കാറ്റു പോലെ, അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ചു ചിത്രങ്ങളുള്‍പ്പെടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടു്. ടെലിവിഷന്‍ കമന്റേറ്ററും ഡബ്ബിംഗ് ആര്ട്ടിറ്റുമായ ഇദ്ദേഹത്തിനു് 2002, 2005 വര്‍ഷങ്ങളില്‍ നല്ല കമന്റേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്.
സുബൈര്‍, പരീതുകുട്ടി, അബ്ദുള്‍ കരീം, നബീസ, റംലത്തു് എന്നിവര്‍ സഹോദരങ്ങളാണു്. ഭാര്യ ആരിഫാ. മക്കള്‍ സെറീന, സുലേഖ
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 28
Available Web Series : 0
Available Short Movies : 0