Reena M John
Producer
മാംഗ്ലൂരിയനായ പീറ്റര്‍ റസ്ക്യൂനയുടെയും ജെസിയുടെയും മകളായി സെപ്തംബര്‍ 2നു് ജനിച്ചു. ഏക സഹോദരന് ഐവന്‍. മദ്രാസിലെ സെന്റ് ജോസഫ് പ്രസന്റേഷന് കേളേജ് പെരുമ്പൂരിലായിരുന്നു വിദ്യാഭ്യാസം. മഞ്ജിലാസിന്റെ ഉടമ എം ഒ ജോസഫിന്റെ കുടുംബവുമായുള്ള സൗഹൃദമാണു് റീനയെ സിനിമയിലെത്തിച്ചതു്. ഷീലയുടെ മകളായി 14 വയസ്സുള്ളപ്പോള്‍ ചുക്കു് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയതു്. തുടര്‍ന്നു് ചട്ടക്കാരിയില്‍ തുടങ്ങി തമിഴിലും മലയാളത്തിലുമായി അനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കെ ബാലചന്ദറിന്റെ ചിത്രത്തിലൂടെയാണു് തമിഴില്‍ എത്തിയതു്.
തുടര്‍ന്നു് ഐ സി കമ്പൈന്‍സ് എന്ന ബാനറില്‍ ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങി. ശശികുമാര്‍ സംവിധാനം ചെയ്ത ധ്രുവസംഗമമായിരുന്നു ആദ്യത്തെ ചിത്രം. തുടര്‍ന്നു പി കെ ജോസഫ് സംവിധാനം ചെയ്ത എന്റെ കഥ നിര്‍മ്മിച്ചു. രണ്ടും ഭേദപ്പെട്ട വിജയമായിരുന്നു. അതോടെ നിര്‍മ്മാണവും അഭിനയവും നിര്‍ത്തി. പിന്നെ 1994ല്‍ പ്രിയദര്‍ശന്റെ സിനിമയില്‍ തിരിച്ചെത്തി. പേയിംഗ് ഗസ്റ്റാണു് ആദ്യത്തെ ടെലിവിഷന്‍ പരമ്പര.
വിവിഹിതയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Available Web Series : 0
Available Short Movies : 0