Aaryadan Shoukath
Producer
1967 മെയ് 20 നു് ആര്യാടന് മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. തിരക്കഥാകൃത്തും നിര്‍മ്മാണവും മുന്‍നിര രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമാണു്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ആര്യാടന് മുഹമ്മദിന്റെ മകനാണു്. സുവോളജിയില്‍ ബിരുദം നേടിയിട്ടുണ്ടു്. അദ്ദേഹത്തിനു് മൂന്നു മക്കളാണു്.
നിലമ്പൂര്‍ ഗ്രാമപഞ്ചായത്തു് പ്രസിഡന്റായ ആര്യാടന് ഷൗക്കത്ത് മതേതരത്വത്തിനെപ്പറ്റിയും മതമൗലികവാദത്തിനെതിരായും ചെറുകഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ടു്. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അപ്പോള്‍ മുതല്‍ തന്നെ കേരളത്തിലെ പല കോണ്‍ഗ്രസ് സംഘടകളുടെയും നേതാവായിരുന്നു. ആദ്യമായി ചെയ്ത ചിത്രം പാഠം ഒന്നു് ഒരു വിലാപം ആണു്. അതിന്റെ കഥാകൃത്തും നിര്‍മ്മാതാവും ആണു്. മീരാജാസ്മിനു് മികച്ച നടിക്കുള്ള സംസ്ഥാന-ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു. പിന്നീടു് ദൈവനാമത്തില്‍ കഥയെഴുതി നിര്‍മ്മിച്ചു. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിനു് നാലു് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0