Paadham Onnu Oru Vilaapam (2003)
|
|
മീര ജാസ്മിന്, ഇര്‍ഷാദ്, മാമുകോയ, എം.ആര്.ഗോപകുമാര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍ പെണ്‍കുട്ടികളെ "വഴിപിഴച്ചു" പോകാതിരിക്കാന്‍ പ്രായപൂര്‍ത്തി ആകുന്നതിനു മുന്‍പേ കല്യാണം കഴിച്ചു വിടുന്നു. ഇത്തരം വിവാഹങ്ങളില്‍ പെണ്‍കുട്ടിയുടെ സമ്മതം ചോദിക്കാറില്ല. കൂടാതെ വരന്റെ പ്രായം സ്ഥിതി തുടങ്ങിയവയെക്കുറിച്ച് അന്വേഷണങ്ങളും ഉണ്ടാകാറില്ല. ഈ ചിത്രം ഇത്തരം ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.
ഷാഹിന എന്ന പതിനഞ്ചു വയസ്സുകാരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പഠിക്കുവാന്‍ മിടുക്കിയായ ഷാഹിന പത്താം ക്ലാസിനു ശേഷവും പഠിത്തം തുടരുവാന്‍ ആഗ്രഹിക്കുന്നു. പക്ഷെ വീട്ടുകാര്‍ അവളുടെ വിവാഹം റസാക്ക് എന്നയാളുമായി ഉറപ്പിക്കുന്നു. റസാക്കിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. തനിക്കു ഗള്‍ഫിലേക്ക് പോകുവാനുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് അയാള്‍ ഷാഹിനയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം തനിക്കു വഴങ്ങാന്‍ തയ്യാറാവാതിരുന്ന ഷാഹിനയെ അയാള്‍ ബാലല്കാരം ചെയ്യുന്നു, പിന്നീട് നിസ്സാര കാരണം പറഞ്ഞു അവളെ മൊഴി ചൊല്ലുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഷാഹിന സന്തോഷത്തോടെ വീണ്ടും സ്കൂളില്‍ പോകുവാന്‍ തുടങ്ങുന്നുവെങ്കിലും വൈകാതെ തിരിച്ചറിയുന്നു താന്‍ ഗര്‍ഭിണിയാണെന്ന്. ഷാഹിന ദൂഷിതമായ സാമൂഹ്യവ്യവസ്ഥയില്‍ നിന്ന് കുതറിമാറുവാന്‍ ശ്രമിക്കുന്നുണ്ടെകിലും ഒടുവില്‍ വ്യവസ്ഥിതിക്കു കീഴടങ്ങുന്നു. ഈ ചിത്രം മനുഷ്യത്വതിനും സ്വാതന്ത്രത്തിനും വേണ്ടിയുള്ള ഒരു മുറവിളി ആണ്.
ചിത്രത്തിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും സ്വന്തമാക്കി. |
This page was generated on March 19, 2024, 4:12 pm IST | |