Mary Eddy
Actors
Areas of Contributions :
Actors
നിരവധി ആദ്യകാല മലയാള നാടകങ്ങളിലും ഏതാനും ചില സിനിമകളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടു് അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കലാകാരിയാണു് ശ്രീമതി മേരി എഡ്ഡി. 1921ൽ തേവരയിലെ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു മേരിയുടെ ജനനം. കലയും സംഗീതവും ജന്മസിദ്ധമായി ലഭിച്ചിരുന്നു. അഭിനയകലയിൽ ഏറെ വാസനയും താല്പര്യവും ഉണ്ടായിരുന്നു. അക്കാലത്തു് മലയാളനാടകങ്ങളിൽ പെൺ കഥാപാത്രങ്ങളായി രംഗത്തു വരുന്നതു് ആണുങ്ങൾ തന്നെ പെൺവേഷം കെട്ടിക്കൊണ്ടായിരുന്നു. എന്നാൽ ഇതിനു് ഒരു വിരാമമായതു് മേരി എന്ന അഭിനയപ്രതിഭയുടെ അരങ്ങേറ്റ നാടകമായ ‘സന്മാർഗ്ഗ വിലാസം’ എന്ന നാടകത്തിലൂടെയാണു്. പിന്നീടു് മേരി നാടകവേദികളിൽ സജീവമായി അഭിനയം തുടർന്നു.
1939 ൽ ടി ടി ജോസഫ് മാസ്റ്ററുടെ ‘കരുണാമയനായ ക്രിസ്തു’ എന്ന നാടകത്തിൽ ഒരു പ്രധാനവേഷക്കാരിയായിരുന്നു മേരി. അതിൽ യേശുക്രിസ്തുവിന്റെ വേഷം അനശ്വരമാക്കിയതു് പ്രഗൽഭ നടനായിരുന്ന എഡ്ഡിമാസ്റ്റർ ആയിരുന്നു. ആ നാടകത്തിലെ പരിചയത്തിലൂടെ പിന്നീടു് മേരി, എഡ്ഡിമാസ്റ്ററുടെ ജീവിതപങ്കാളിയായിത്തീർന്നു.രണ്ടുപേരും നാടകാഭിനയം തുടർന്നു. ഈ ദമ്പതികളുടെ നാടകജീവിതം അന്നത്തെ മലയാള നാടകവേദിക്കു് ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ടു്. ഏതാനും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടു് ഇവർ.‘മിന്നാമിനുങ്ങു്’, ‘സ്വർഗ്ഗരാജ്യം’ മുതലായവ ഇതിൽ ഉൾപ്പെടുന്നു. പക്ഷേ വിധി ഈ കലാകാരിക്കു് കൂടുതൽ അഭിനയിക്കുവാനുള്ള അവസരം നൽകിയില്ല. പ്രസവത്തെ തുടർന്നുണ്ടായ അസുഖത്താൽ ഈ പ്രതിഭ ഈ ലോകത്തിൽനിന്നും യാത്രയായി. ഈ മികച്ച കലാകാരിയുടെ അകാല വിയോഗം നാടകരംഗത്തിനും, ചലച്ചിത്രലോകത്തിനും ഒരു തീരാനഷ്ടമായി കണക്കാക്കപ്പെടുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
The Hindu
മലയാളത്തിലെ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ (1989) - ലേഖകൻ കടുവാക്കുളം ആന്റണി
Available Movies : 2
Movie |
Year |
Producer |
Director |
Minnaminungu |
1957 |
VM Sreenivasan,Ramu Kariyat |
Ramu Kariyat |
Swargaraajyam |
1962 |
Shanmugha Films |
PB Unni |
Available Web Series : 0
Available Short Movies : 0