SA Jameel
Actors
ദുബായ് കത്ത് പാട്ടിലൂടെ പ്രശസ്തനായ മാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായിരുന്നു എസ്.എ. ജമീല്‍ . നൂറുകണക്കിന് മാപ്പിളപ്പാട്ടുകള്‍ രചിക്കുകയും സംഗീതം നല്‍കുകയും പാടുകയും ചെയ്തയാളാണ്. ജമീലിന്റെ ദുബായ് കത്തുപാട്ട് 70കളില്‍ മാപ്പിളപ്പാട്ട് ലോകത്ത് ഏറെ പ്രശസ്തിനേടിയിരുന്നു.
1950 മുതല്‍ മാപ്പിളപ്പാട്ട് സംഗീതശാഖയില്‍ സജീവമായിരുന്നു. ലൈലാമജ്നുവടക്കമുള്ള സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധായകന് ബാബുരാജിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഇന്ത്യയിലും വിദേശത്തും ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് കൂടാതെ ഗസല്‍, ലളിതഗാനം മേഖലയിലും കഴിവുതെളിയിച്ചിട്ടുണ്ട്. ഗള്‍ഫുകാരന്റെ ഭാര്യ എന്ന കഥാഗാനം പ്രസിദ്ധമാണ്. ഇതിനുപുറമെ കത്തും മറുപടിയും, തങ്ങള്‍ വിസ, ഗള്‍ഫുകാരന്റെ ഭാര്യ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി പുറത്തിറക്കുന്ന ജമീലിന്റെ സമ്പൂര്‍ണ കൃതികള്‍ 16 ന് പ്രകാശനം ചെയ്യാനിരിക്കുകയായിരുന്നു. നല്ലൊരു ചിത്രകാരന് കൂടിയായിരുന്നു.
2011 ഫിബ്രവരി അഞ്ചിന് അന്തരിച്ചു.
ഭാര്യ: റുഖിയ. മക്കള്‍: രമീജ, ജവഹര്‍, ജാസ്മിന്. മരുമക്കള്‍: അഹമ്മദ്കുട്ടി, ബാബു, സക്കീന.
സമ്പാദനം ; ശ്രീദേവി പിള്ള
കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍
Available Movies : 2
Available Web Series : 0
Available Short Movies : 0