Snaapaka Yohannaan (1963)
|
|
Producer | P Subramaniam |
Director | P Subramaniam |
Main Actors | Sathyan,Prem Nazeer |
Supporting Cast | Adoor Bhasi,Thikkurissi Sukumaran Nair,Kottarakkara Sreedharan Nair,Bahadoor,Kochappan,Kuttiyedathi Vilasini,Chandni (Old),L Vijayalakshmi,TS Muthaiah,SA Jameel,Master Radhakrishnan,Kodungallur Amminiyamma,Punnassery Kanchana,Vilasini Ramachandran (Baby Vilasini),VS Shantha |
Musician | Br Lakshmanan |
Lyricist | Thirunayinaarkurichi Madhavan Nair,Vayalar Ramavarma |
Singers | AP Komala,KJ Yesudas,Kamukara Purushothaman,P Leela,P Susheela,PB Sreenivas,Renuka,S Janaki |
Date of Release | 31/03/1963 |
Movie Type | Mythology |
Number of Songs | 10 |
|
Old Song Book
കഥാസാരം
ബേത്ലഹേമിലെ കാലിത്തൊഴുത്തിലുണ്ടായ ദൈവപ്പിറവിയെക്കുറിച്ച് ദൈവദൂതനിൽ നിന്നുമറിഞ്ഞ ആട്ടിടയന്മാർ തൊഴുത്തിൽ ചെന്ന് ശിശുവിനെ കണ്ടു വആണങ്ങി. കിഴക്കു ദിക്കിൽ നക്ഷത്രം കണ്ട് യഹൂദന്മാരുടെ രാജാവായ ക്രിസ്തു പിറന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയ പണ്ഡിതന്മാർ ആ നക്ഷത്രത്താൽ നയിക്കപ്പെട്ടു ബേത്ലഹേമിലെ കാലിത്തൊഴുത്തിലെത്തി ക്രിസ്തുവിനെകണ്ടു നമസ്കരിച്ചു കാഴ്ച ദ്രവ്യങ്ങളർപ്പിച്ചു.ക്രിസ്തു ജനിച്ച വിവരമറിഞ്ഞു പരിഭ്രാന്തനായ ഹെരോദാവ് രാജാവ് അവനെ നശിപ്പിക്കുന്നതിനായി ബേത്ലഹേമിലും പരിസരങ്ങളിലുമുള്ള രണ്ടു വയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും വധിക്കുവാൻ കല്പന നൽകി. രാജദൂതന്മാർക്ക് കാലിത്തൊഴുത്തിൽ പിറന്ന ദിവ്യതേജസ്സിനെ കണ്ടു പിടിക്കാൻ കഴിയുന്നതിന് മുൻപ് ദൈവദൂതന്റെ നിർദ്ദേശപ്രകാരം ജോസഫ് ഭാര്യയായ മറിയയെയും ശിശുവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേയ്ക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു.മറിയത്തിന്റെ ചാർച്ചക്കാരിയായ എലിസബത്ത് നെടുനാളത്തെ പ്രാർത്ഥനാഫലമായി തനിക്കു ലഭിച്ച പുത്രനെ രക്ഷിക്കുന്നതിനായി കുട്ടിയുമായി മരുഭൂമിയിലേയ്ക്ക് പാഞ്ഞു.കൊലയാളികളായ രാജകിങ്കരന്മാർ അവളെ പിൻ തുടർന്നു.രാജദൂതന്മാരുടെ കൈയ്യിലകപ്പെടുമെന്ന് തീർച്ചയായപ്പോൾ എലിസബേത്ത് ദൈവത്തിനെ വിളിച്ചു പ്രാർത്ഥിച്ചു. ദൈവത്തിനാൽ രക്ഷപ്പെടുത്തപ്പെട്ടു മരുഭൂമിയിൽ വെട്ടുക്കിളിയും കാട്ടുതേനും കഴിച്ചു വളർന്ന ആ കുഞ്ഞാണ് യോഹന്നാൻ.ഹെരോദാവിന്റെ കാലശേഷം അന്തിപ്പാസ് ഗലീലിയ രാജ്യത്തെ ഭരണാധികാരിയായി.രൊഗിണിയുംസ്നേഹമതിയും ഭക്തയുമായ മറിയാമിനെ ഉപേക്ഷിച്ചു, സഹോദരഭാര്യയായ ഹെറോദ്യായെയും അവളുടെ പുത്രിയായ സലോമിയെയും അന്തിപ്പാസ് കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു വന്നു.ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് മരുഭൂമിയിൽ നിന്നും നാട്ടിലെത്തി പാപമോചനത്തിനായുള്ള മാനസാനത്ര സ്നാനം പ്രസംഗിച്ചു നടന്ന യോഹന്നാൻ അന്തിപ്പാസിനെയും അയാളുടെ വെപ്പാട്ടിയെയും പരസ്യമായി അധിക്ഷേപിച്ചു. ഇതിൽ സഹി കെട്ട ഹെറോദ്യാ അവളുടെ രഹസ്യകാമുകനും ഗലീലിയായിലെ പുതിയ സേനാധിപനുമായ നാമാനെക്കൊണ്ട് യോഹന്നാനെ ബന്ധിച്ച് കാരാഗ്രഹത്തിലടച്ചു.ഹെറോദ്യായുടെ കല്പനപ്രകാരം കൊല്ലുന്നതിനായി കൊണ്ടുപോയ വഴി രക്ഷപ്പെട്ട യോഹന്നാന്റെ നിർദ്ദേശ പ്രകാരം മറിയം ഒരു മുക്കുവക്കുടിലിൽ കഴിയുന്ന കഥ അവൾ അറിഞ്ഞിരുന്നില്ല.മുക്കുവരുടെ ഇടയിൽ നിന്നും ക്രിസ്തുവിനെക്കുറിച്ചുള്ള അത്ഭുതകഥകൾ കേട്ട മറിയം അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം കേൾക്കുവാനായി പോകുകയും അവിടെ വെച്ച് ദൈവപുത്രന്റെ കരസ്പർശമേറ്റ് രോഗവിമുക്തയാകുകയും ചെയ്തു.കൊട്ടാരം ജോലിക്കാരിൽ നിന്നും നാമാനും ഹെറോദ്യയും ചേർന്ന് അന്തപ്പാസിനെതിരായി നടത്തുന്ന ഗൂഢാലോചനയെപ്പറ്റി അറിഞ്ഞ മറിയം കൊട്ടാരത്തിലെത്തി സാറായെന്ന പേരിൽ അവിടെ ഒരു വേലക്കാരിയായി കഴിഞ്ഞു കൂടി.അന്തിപ്പാസിന്റെ തിരുനാളാഘോഷവേളയിൽ സലോമി നൃത്തം ചെയ്തു. നൃത്തത്തിൽ അതീവസന്തുഷ്ടനായ അന്തിപ്പാസ് അവളാവശ്യപ്പെടുന്ന ഏതു സമ്മാനവും നൽകുവാൻ തയ്യാറാണെന്ന് സത്യം ചെയ്തു.തന്റെ അമ്മയുടെ നിർദ്ദേശപ്രകാരം സലോമി ആവശ്യപ്പെട്ടത് സ്നാപകയോഹന്നാന്റെ ശിരസ്സാണ്.ഈ ആവശ്യം കേട്ട് സലോമിയുടെ കാമുകനായ ജൂലിയൻ പോലും അവളെ വെറുത്തു പോയി.മനസ്സില്ലാമനസ്സോടെയാണെങ്കിലും അന്തിപ്പാസ് പ്രവാചകനായ യോഹന്നാനെ വധിക്കുവാൻ കല്പിച്ചു. ആ ശിരസ്സ് ഒരു താലത്തിലാക്കി രാജദൂതന്മാർ സലോമിയ്ക്കു കാഴ്ച വെച്ചു.ഇതിനകം അനേകായിരം അനുയായികളെ നേടിക്കഴിഞ്ഞ ക്രിസ്തുവിനെതിരായി പുരോഹിതവർഗ്ഗം ഗൂഢാലോചന നറ്റത്തി. തന്റെ പ്രധാന ശിഷ്യന്മാരിൽ ഒരുവനായ ജൂഡാസ് വെറും 30 വെള്ളിക്കാശിനു വേണ്ടി ദൈവപുത്രനെ ഒറ്റു കൊടുത്തു.പീലാത്തോസിന്റെ മുൻപാകെ ഹാജരാക്കപ്പെട്ട ക്രിസ്തുവിനെ കുരിശിൽ തറയ്കു3ൃവാൻ കല്പനയായി .അന്തിപ്പാസിനെതിരായി നാമാനും ഹെറോദ്യയും ചേർന്നു നടത്തിയ ഗൂഢാലോചന കണ്ടു പിടിക്കപ്പെട്ടു. അവർ ശിക്ഷിക്കപ്പെടുന്നിടത്തു സ്നാപകയോഹന്നാൻ എന്ന ചിത്രം അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്
|
Poster | Firoz,anoopadoor |
Reviews | EK Jayachandran,Jija Subramanian |
Pattupusthakam | B Vijayakumar |
Movie Video | shibujacob71 |
Lyrics Contributors | Jayalakshmi Ravindranath,Parvathy venugopal,Sam,Sreedevi,Susie,madhavabhadran,venu |
Video Contributors | Jayalakshmi Ravindranath,anoopadoor |
Youtube Audio | shibujacob71,sijothomas |
This page was generated on March 19, 2024, 12:22 pm IST | |