നിരൂപണം : ഈ സിനിമ കേരളത്തില്‍ രണ്ടായിരത്തി പതിനൊന്നിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു എന്ന് പറയുന്നത് എല്ലാ മലയാളികളും അപമാനിക്കേണ്ട കാര്യമാണ് . സംസ്കാരം എന്ന വാക്കിന്റെ അര്‍ഥം അറിയാത്ത കഥാകൃത്തും സംവിധായകനും കൂടി ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ക്ക് അന്തമില്ല. കോമഡി എന്ന പേരില്‍ എന്ത് തോന്ന്യാസവും കാണിക്കാം എന്നതു ഇന്നത്തെ ട്രെന്‍ഡ് ആണ് എന്നാണത്രേ വൈശാഖും കൂട്ടരും പറയാന്‍ ശ്രമിക്കുന്നത് . പ്രായവും തരവും നോക്കാതെ രാവിലെ മുതല്‍ കള്ളുകുടിക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുക മാത്രമല്ല ഈ സിനിമ ഉണ്ടാക്കിയവര്‍ ചെയ്യുന്നത് , പ്രേക്ഷകര്‍ കഴുതകളാണ് എന്നത് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. നാല്പതുകളിലും അന്‍പതുകളിലും ഉള്ള മനുഷ്യര്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നു എന്ന വസ്തുത മാത്രമാണ് ഈ സിനിമയുടെ ആശയങ്ങളില്‍ നന്നായി തോന്നിയത്. മനോജും ബിജുവും പത്മപ്രിയയും അനന്യയും കഷ്ടപ്പെട്ട് അഭിനയിച്ചിട്ടുണ്ട് . ജയറാമും ബോബനും ബോറടിച്ച പോലെയാണ് രണ്ടു മണിക്കൂര്‍ കഴിച്ചു കൂട്ടുന്നത് . സൂരജിന് ബ്രേക്കില്ല എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ ?
സഹ്യതയുടെ എല്ലാ അതിര്‍വരമ്പുകളും തകര്‍ക്കുന്ന ഈ സിനിമ കണ്ടവരോട് സഹതാപം അറിയിക്കുന്നു. കാണാത്തവര്‍ ജീവനില്‍ കൊതിയുണ്ടെങ്കില്‍ ദയവായി ഈ സിനിമ കാണരുത് .