ലക്ഷ്മണന് (മുകേഷ്) ഒരു വിവാഹ മോചന വക്കീല്‍ ആണ് .അദേഹത്തിന്റെ വീടിന്റെ മുന്നില്‍ ഒരു ലക്ഷ്മണ രേഖ ഉണ്ട് , അത് മുറിച്ചു കടക്കുന്ന പെണ്ണുങ്ങള്‍ക്ക് താലി നഷ്ടപെടും .മീശ മാധവന്റെ മീശ പിരിക്കല്‍ പോലെ ഒരു ക്ലീഷേ ! താലി പോയാല്‍ പേടിക്കണ്ട . വക്കീലിന്റെ ലേഡിസ് ഒണ്‍ലി എന്ന അച്ചാര്‍ കമ്പനിയില്‍ ജോലി ഉറപ്പാണ്.
ഈ വക്കീലിനെ തറ പറ്റിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മറ്റൊരു വക്കീലാണ് പ്രഹ്ലാദന് (സുരാജ്) പ്രഹ്ലാദന് വക്കീല്‍ വിവാഹം കഴിച്ചത് ലക്ഷ്മണന് വക്കീലിന്റെ സഹോദരിയെ തന്നെയാണ്.
അജ്ഞാതയായ ഒരു പെണ്‍കുട്ടി ഫോണിലൂടെ ലക്ഷണന് വക്കീലിന്റെ പിറകെ ഉണ്ട് . പ്രേമമാണ് അവള്‍ക്കു (ബോഡി ഗാര്‍ഡ് പോലെ )
ഒടുവില്‍ വക്കീല്‍ നേരിട്ട് അവളെ(മല്ലിക കപൂര്‍ ) കാണുന്നു. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു
അതിനു കാരണം അവളെ നിരന്തരം ശല്യപ്പെടുത്തുന്ന തോമസ്(അശോകന്) ആണ് പക്ഷെ വിവാഹം കഴിഞ്ഞ അടുത്ത ദിവസം ആണ് ആനിയും തോമസും കൂടി ചേര്‍ന്നു നടത്തിയ ഒരു നാടകം ആയിരുന്നു ഇതെന്ന് അവര്‍ അറിയുന്നത് . തോമസിന്റെ ഭാര്യയെ (ലക്ഷ്മി ശര്‍മ ) വക്കീല്‍ വിവാഹ മോചനം നടത്തി കൊടുത്തു പണ്ട്. അതില്‍ മനം നൊന്ത ഭാര്യ ആത്മഹത്യാ ചെയ്ത
അതിന്റെ പ്രതികാരം ആണ് തോമസിനെ ഭാര്യ സഹോദരി ആയ ആനിയും തോമസും ചേര്‍ന്നു നടത്തിയത് .
പക്ഷെ നായകന് വിടുമോ , ആ മരണത്തിനു പിറകെ വച്ചു പിടിച്ചപ്പോള്‍ അതൊരു കൊലപാതകം ആയിരുന്നു എന്ന് മനസ്സിലായി
പിന്നെ കൊലയാളിക്കു പിറകെ തോമസ് ഇറങ്ങി , ബാല്യകാല സുഹൃത്തായ ഹരിദാസ് (ആനന്ദ്) ആണ് വില്ലന്‍ എന്ന് മനസ്സിലാക്കിയ തോമസും ലക്ഷ്മണനും കൂടി ശവപ്പറമ്പില്‍ ഇട്ടു അയ്യാളെ തല്ലി ഒരു പരുവം ആക്കി . എനിട്ട് തോമസ് വെടി വച്ചു വില്ലനെ കൊല്ലുന്നു
അങ്ങനെ നമ്മള് കാത്തിരുന്ന ആ സമയം ആയി , സിനിമ തീരുന്ന സമയം
ഇടവേള വരെ ലക്ഷ്മണന് നായകന് എങ്കില്‍ പിന്നെ തോമസ് ആണ് കഥയിലെ കേമന്‍
അത്ഭുതദ്വീപും മാടമ്പിയും എന്നെ ഒന്നും പഠിപ്പിച്ചില്ല എന്ന് മല്ലിക കപൂര്‍ ആണയിട്ടു പറയുന്നു
ചിരിപ്പിക്കാന്‍ വേണ്ടി ഹരിശ്രീ അശോകനും നാരായണന്‍കുട്ടിയും സുരാജും കൊച്ചു പ്രേമനും പൊന്നമ്മ ബാബുവും കിണഞ്ഞു ശ്രമിക്കുമ്പോള്‍ നമുക്ക് സഹതാപമേ ഉണ്ടാകു. ആനന്ദിന് പിന്നെ അടി കൊള്ളുക ജീവിത വൃതമാണ്
ടൈഗര്‍ എന്ന ചിത്രത്തിന് ശേഷം മനസ്സില്‍ നില്ക്കുന്ന ഒരു പടം പോലും ചെയ്യാന്‍ കഴിഞ്ഞില്ല ഈ പാവത്തിന്.
തേജ് മെര്വിന് എഴുതി ഈണമിട്ടു പാടിയ ഒരു ഗാനത്തിന് പുറമേ മോഹന്‍ സിതാര അനില്‍ പനച്ചൂരാന് ടീമിന്റെ രണ്ട് ഗാനങ്ങള്‍ കൂടി ഉണ്ട് ചിത്രത്തില്‍ . ഒട്ടും തന്നെ നമ്മളെ ആകര്‍ഷിക്കാത്ത ഒരു ചിത്രം
ചിത്രത്തിന്റെ ഒടുവില്‍ സുരാജ് ഭാര്യയോടെ പറയുന്നു പോയി പട്ടിക്കു ചോറ് കൊടുക്കെടി
അപ്പോള്‍ മുകേഷ് " അപ്പൊ അളിയന് ഇത് വരെ ഒന്നും കഴിച്ചില്ലേ ?‘
ഈ ഒരു സീന്‍ അല്ലാതെ നമ്മളെ ചിരിപ്പിക്കാന്‍ വേറെ ഒന്നും ഇല്ല ഇതില്‍
മുകേഷ് ആദ്യമായിട്ടാണ് ഒരു ടൈറ്റില്‍ റോള്‍ ചെയ്യുന്നത് എന്ന് തോന്നുന്നു
ബാലിശമായ രംഗങ്ങള്‍ കൊണ്ടു സമ്പന്നമാണ്