Thirayum Theeravum (1980)
|
|
|
Old Song Book
സംശയത്തിന്റെ കരിനിഴലില്‍ തകര്‍ന്നുപോയ രണ്ടു കുടുംബങ്ങളുടെ കരളലിയിക്കുന്ന കഥ. കുഞ്ഞിക്കാലു് കാണുവാന്‍ കൊതിച്ച രണ്ടു ദമ്പതികള്‍, പ്രേമനും ഉഷയും, മോഹനനും സാവിത്രിയും. ഭര്‍ത്തൃഗൃഹത്തിന്റെ നിലനില്‍പ്പിനുവേണ്ടി സ്വയം അപമാനിതയായി ജീവന് ത്യജിച്ചു പുരാണങ്ങളില്‍ പോലും കാണാത്ത ഒരു സാവിത്രിയുടെ കദനകഥ.
പ്രേമനും മോഹനും സഹപാഠികളായിരുന്നു. വമ്പിച്ച ബിസിനസ്സു് ഉടമയായ മോഹന്റെ സഹായത്താല്‍ പ്രേമന് മികച്ച ഒരു അഭിഭാഷകന് ആകുന്നു. ജീവനു തുല്യം സ്നേഹിക്കുന്ന മോഹനും ഭാര്യ സാവിത്രിയും തമ്മില്‍ അകലുന്നു. അവിശ്വസ്തത എന്ന സംശയത്തിന്റെ ആവരണത്തില്‍ അവര്‍ കുടുങ്ങുന്നു. അവസാനം അവര്‍ വിവാഗമോചനത്തിന്റെ വക്കില്‍ എത്തി.
വിവാഹമോചനക്കേസുകളാല് അകലുന്ന പല ദമ്പതികളെയും യോജിപ്പിച്ചിട്ടുള്ള പ്രേമനിലെ അഭിഭാഷകന് ഇവിടെ പരാജയപ്പെട്ടു. തന്റെ അമ്മയ്ക്കു് കൊടുത്ത വാക്കു് പാലിക്കുവാനാവാതെ സ്വന്തം ഭാര്യയെക്കൂടി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു.
ഭര്‍ത്താവിനെ ജീവനു് തുല്യം സ്നേഹിച്ച സാവിത്രിയുടെ ഗതിയെന്തു്? പ്രേമന് സ്വന്തം ഭാര്യയെ ത്യജിക്കുമോ?
അവലംബം : പാട്ടുപുസ്തകം
|
This page was generated on March 19, 2024, 12:16 pm IST | |