1978 ഡിസംബർ 17 -ന് റിലീസ് ചെയ്ത ചിത്രമാണ് ജയിക്കാനായി ജനിച്ചവൻ. ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്തു. എംപി രാജീവന്റെ കഥ. ബന്ധുക്കളുടെ ചതിയിൽ ജീവിതം വഴി മാറിയാലും സത്യം ഒരുനാൾ ജയിക്കും എന്ന സാരോപദേശം, സർക്കസ്, കരാട്ടെ, കാർചെയ്സ്, ഹെലികോപ്പ്റ്ററിൽ സംഘട്ടനം തുടങ്ങിയ ചേരുവകളോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ജയിക്കാനായി ജനിച്ചവൻ. തമ്പി-എം കെ അർജ്ജുനൻ ടീമിന്റെ 7 പാട്ടുകളും സുന്ദരവും രാഗവൈവിധ്യം നിറഞ്ഞതുമാണ്. 'ചാലക്കമ്പോളത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ', 'അരയാൽ മണ്ഡപം കുളിച്ചു തൊഴുതു നിൽക്കും', 'കാവടിച്ചിന്തു പാടി' തുടങ്ങിയവ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്.
പ്രേംനസീർ, ജയൻ, സോമൻ, ഷീല, മല്ലിക സുകുമാരൻ, ജഗതി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ടായിരുന്നു. ഒരു ഗാനരംഗത്ത് ശ്രീനിവാസൻ മുഖം കാട്ടുന്നുണ്ട്. നസീറിന്റെ ബാല്യകാലത്തെ സീനിൽ ശ്രീകുമാരൻ തമ്പിയുടെ മകനാണ് അഭിനയിച്ചത്