Maravil Thirivu Sookshikkuka (1972)
|
|
Producer | RS Rajan |
Director | Sasi Kumar |
Main Actors | Prem Nazeer,Vincent,Vijayasree,Ushakumari |
Supporting Cast | Adoor Bhasi,Thikkurissi Sukumaran Nair,Bahadoor,TS Muthaiah,N Govindankutty,Paravoor Bharathan,Thodupuzha Radhakrishnan,Sreelatha Namboothiri,Meena,Vanchiyoor Radha,Pala Thankam,Baby Indira |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | CO Anto,KJ Yesudas,P Jayachandran,P Madhuri,Radha P Viswanath |
Date of Release | 23/08/1972 |
Number of Songs | 7 |
|
Old Song Book
മറവില്‍ തിരിവു് - സൂക്ഷിക്കുക
പ്രസിദ്ധ സാഹിത്യകാരനും ചലച്ചിത്ര കഥാകൃത്തുമായ ജയദേവന് തന്റെ പ്രൊഡ്യൂസര്‍ക്കു വേണ്ടി ഒരു ചലച്ചിത്രകഥ തയ്യാറാക്കുവാന്‍ പീരുമേട്ടിലേക്കു പുറപ്പെട്ടു. വളഞ്ഞുപുളഞ്ഞു കിടക്കുന്ന കോട്ടയം കുമളി റോഡില്‍ക്കൂടി ചീറിപ്പാഞ്ഞുകൊണ്ടിരുന്ന തന്റെ കാറു് പെട്ടെന്നു നിന്നു. ആലോചനയില്‍ മുഴുകിയിരുന്ന ജയദേവന് ഞെട്ടിപ്പിടഞ്ഞു പുറത്തേക്കു് നോക്കി. തടി കയറ്റിയ ഒരു ലോറിയുടെ പിന്നില്‍ കാറു് നില്ക്കുന്നു. അല്‍പ്പം അകലെയായി അത്യഗാധമായ കൊക്ക. റോഡരുകില്‍ ആപല്‍സൂചന നല്കുന്ന വലിയ ബോര്‍ഡ് 'മറവില്‍ തിരുവു് - സൂക്ഷിക്കുക.'
ജയദേവന്റെ താമസത്തിനായി പൂരുമേട്ടില് ഏര്‍പ്പാടു ചെയ്തിരുന്ന കൊട്ടാരസമാനമായ ബംഗ്ലാവില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആദിവാസിയായ വാച്ച്മാന് മുനിയാണ്ടിയും അയാളുടെ സുന്ദരിയായ മകള്‍ മാലുവും കാത്തു നിന്നിരുന്നു
അന്നു രാത്രി എന്തോ ഭയങ്കരമായ ശബ്ദം കേട്ടു് ജയദേവന് പുറത്തേക്കോടിവന്നു. ചാത്തന്കൊക്കയില് വണ്ടി മറിയുക സാധാരണമാണെന്നു മുനിയാണ്ടിയില്‍ നിന്നും ജയദേവന് മനസ്സിലാക്കി. അടുത്ത പ്രഭാതത്തില്‍ കടുവാകുര്യനെന്ന ജീപ്പ് ഡ്രൈവറുമൊത്തു് ജയദേവന് ചാത്തന്കൊക്കയില് എത്തി. ഒരു പോലീസ് ജീപ്പാണു് മറിഞ്ഞതു്. ഒന്നുരണ്ടുപേര് മരിച്ചിട്ടുമുണ്ടു്.
"എസ്റ്റേറ്റുടമയായിരുന്ന നോര്‍മന്‍ സായിപ്പ് പണ്ടു് കാറപകടത്തില്‍ പെട്ടു് ഇവിടെയാണു് മരണമടഞ്ഞതു്. അതിനു ശേഷം ഈ മറവില്‍ സാധാരണ അപകടങ്ങള്‍ ഉണ്ടാകാറുണ്ടു്. സായിപ്പിന്റെ പ്രേതത്തിന്റെ വിക്രിയകളാണു് ഈ അപകടങ്ങള്‍ എന്നാണു് ജനസംസാരം." ചാത്തന്കൊക്കയുടെ ചരിത്രം കടുവാകുര്യന് ജയദേവനെ ധരിപ്പിച്ചു. അകലെ കുന്നിന്മുകളിലുള്ള ഒരു ബംഗ്ലാവു് ചൂണ്ടിക്കാണിച്ചുകൊണ്ടു് കുര്യന് തുടര്‍ന്നു "അതാണു് നോര്‍മന്‍ സായിപ്പിന്റെ ബംഗ്ലാവു്." ഇരുവരും സായിപ്പിന്റെ ബംഗ്ലാവിലെത്തി. അവിടെയെല്ലാം ചുറ്റിനടന്നു് ജയദേവന് സായിപ്പിന്റെ ശവകുടീരത്തിലെത്തി. ജിജ്ഞാസയോടെ ശവകുടീരം നോക്കിനിന്ന ജയദേവന്റെ കഴുത്തില ബലിഷ്ടമായ രണ്ടു കൈകള്‍ അമര്‍ന്നു. അപ്രതീക്ഷിതമായ ഒരുഗ്രന്‍ സംഘട്ടനത്തിലാണു് ആ സന്ദര്‍ഭം അവസാനിച്ചതു്.
പീരുമേട്ടിലെ താമസത്തിനിടയ്ക്കു് പലതരം മനുഷ്യരുമായി ജയദേവന് പരിചയപ്പെട്ടു. അവരിലൊരാള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഉടമാവകാശം പിടിച്ചടക്കി. എസ്റ്റേറ്റുടമയും ധനാഢ്യനുമായ കെ ബി മേനോന്റെ അനന്തരവള്‍ - സൗന്ദര്യവതിയായ ഇന്ദു.
അള്ളു പ്രയോഗിച്ചു് വണ്ടികളുടെ ടയര്‍ കുത്തിക്കീറിയശേഷം പ്രത്യക്ഷപ്പെട്ടു പഞ്ചര്‍ ഒട്ടിച്ചുകൊടുത്തുകിട്ടുന്ന ചില്ലറകൊണ്ടു് ജീവിതം കഴിക്കുന്ന പഞ്ചര്‍ അന്തോണിയും കുടുംബവും, നായാട്ടു വിദഗ്ദ്ധനെന്നു സ്വയം പുകഴ്ത്തി വീമ്പടിച്ചു നടക്കുന്ന കടുവാകുര്യന് കാമുകനെ സദാ സ്വപ്നം കണ്ടു കഴിയുന്ന മാലു, കാമുകിയില്‍ നിന്നു പലതും മറച്ചു ഒരു മുതലാളിയുടെ കയ്യാളിയായിത്തീര്ന്നു അപഥസഞ്ജാരം നടത്തുന്ന മുരുകന്, എസ്റ്റേറ്റുടമയായ തമ്പി, ചൈനക്കാരനായ വാങ് ലാങ് - വ്യത്യസ്ത സ്വഭാവക്കാരായ ഇവരൊക്കെ ജയദേവന്റെ ചരിചയവലയത്തില് പെട്ടവരായിത്തീര്‍ന്നു..
പുതിയ ലോകം പുതിയ മുഖങ്ങള്‍ വിചിത്രമായ ചല അനുഭവങ്ങള്‍. കാടും മലയും നിറഞ്ഞ പ്രകൃതിസൗന്ദര്യം വാരിവിതറിയിരിക്കുന്ന കിഴക്കന്‍ പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ ആ കഥാകൃത്തിന്റെ മനസ്സില്‍ ഒരു പുതിയ ചലച്ചിത്രകഥ രൂപം കൊണ്ടു.
ഒരു നോവല്‍ വായിച്ചുകൊണ്ടിരുന്നു് കടുവാകുര്യന് സംഭാവന ചെയ്ത കഞ്ചാവു ബീഡികളിലൊന്നെടുത്തു വലിച്ചു് മായാലോകത്തിലേക്കിറങ്ങിയ അനുഭൂതിയാണു് ഒരു രാത്രി ജയദേവനുണ്ടായതു്. സ്വര്ണ്ണച്ചിറകുകളാണിഞ്ഞ ഭാവന ആ കഥാകൃത്തിന്റെ ചിന്താമണ്ഡലത്തില്‍ ഉയര്‍ന്നു പറന്നു. അദ്ദേഹം എഴുതിത്തുടങ്ങി. മനസ്സില്‍ തെളിഞ്ഞുവന്ന മുഖങ്ങള്‍ കഥാപാത്രങ്ങളായി.
ജീവിതത്തിലെ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഞെട്ടിപ്പിക്കുന്ന സംഭവപരമ്പരകളടങ്ങിയ ഹൃദയസ്പര്‍ശ്ശിയായ ഒരു കഥ അങ്ങനെ പൂര്‍ത്തിയായി. തന്റെ ഭാവനയില്‍ മൊട്ടിട്ടു പൂവണിഞ്ഞ കഥ യഥാര്ത്ഥമാണെന്നറിയാന് ജയദേവനു് അധികസമയം വേണ്ടിവന്നില്ല. ഭാവനയും യാഥാര്‍ത്ഥ്യവുമായി ഇത്ര അടുത്ത ബന്ധമോ? ജയദേവന് നടുങ്ങിപ്പോയി. ഇവിടെ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരുഗ്ര സംഘട്ടനം ആരംഭിക്കുന്നു.
സ്നേഹവും കാലുഷ്യവും ചതിയും വഞ്ചനയും മോഹവും മോഹഭംഗവും നിറഞ്ഞ കഥയുടെ ചുരുളുകള്‍ സംഘട്ടനങ്ങളും സംഭ്രമജനകങ്ങളുമായ രംഗങ്ങളിലൂടെ ഓരോ നിമിഷവും നിങ്ങളെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ടു് ഒന്നൊന്നായി അഴിഞ്ഞുവരുന്നതു് വെള്ളിത്തിരയില്‍ കണ്ടാസ്വദിക്കുക.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|
This page was generated on March 19, 2024, 9:38 am IST | |