Kaathirunna Nimisham (1978)
|
|
Producer | Murali Kumar,Raghu Kumar,Shamsudheen,Vappootty |
Director | Baby |
Main Actors | Jayan,Kamalahasan,Jayabharathi,Vidhubala |
Supporting Cast | MG Soman,Sukumaran,Jagathy Sreekumar,Kuthiravattam Pappu,Kunchan,KPAC Lalitha,Mallika Sukumaran,Nellikkodu Bhaskaran,Nilamboor Balan |
Musician | MK Arjunan |
Lyricist | Sreekumaran Thampi |
Singers | KJ Yesudas,P Jayachandran,S Janaki,Vani Jairam |
Date of Release | 17/02/1978 |
Number of Songs | 5 |
|
സ്ത്രീകളുടെ മാനത്തിന് ഭീഷണിയാവുന്നവരെ സ്ത്രീകൾ തന്നെ നേരിടുന്ന ക്ളൈമാക്സാണ് 'കാത്തിരുന്ന നിമിഷ'ത്തിലുള്ളത്. കമലഹാസൻ, ജയൻ, സോമൻ, സുകുമാരൻ എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രമാണ് 'കാത്തിരുന്ന നിമിഷം'. സഹോദരി (ജയഭാരതി) ബലാൽസംഗത്തിനിരയായതിന് പകരം വീട്ടാൻ, പീഡകന്റെ (ജയൻ) സഹോദരിയെ (വിധുബാല) പീഡിപ്പിക്കാൻ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു കമലിന്റേത്. തിരക്കഥ കെ വിജയൻ. ക്ളൈമാക്സിലെ പൊരിഞ്ഞ സംഘട്ടനത്തിനിടയിൽ ഇര (ജയഭാരതി) വില്ലനെ (ജയൻ) കൊല്ലുന്നു.
ബേബിയുടെ പ്രേതസിനിമ 'ലിസ' നിർമ്മിച്ച ധന്യ പ്രൊഡക്ഷൻസാണ് നിർമ്മാണം. സംഗീത സംവിധായകൻ രഘുകുമാർ ധന്യ പ്രൊഡക്ഷൻസിന്റെ ഒരു പങ്കാളിയായിരുന്നു.
'ചെമ്പകത്തൈകൾ' (കമൽ-വിധുബാല ജോടികളുടെ പാട്ട്) കൂടാതെ 'കാറ്റിലോളങ്ങൾ കെസ്സ് പാടും' (സോമൻ-മല്ലിക സുകുമാരൻ ജോടികളുടെ പാട്ട്), 'ശാഖാ നഗരത്തിൽ' എന്നീ ഹിറ്റുകളും 'കാത്തിരുന്ന നിമിഷം' സമ്മാനിച്ചു.
|
This page was generated on April 28, 2024, 4:49 pm IST | |