ഒരു ദിവസം കാർ ട്രയൽ എടുക്കാൻ പോയ മോഹൻ തന്റെ കാമുകിയായിരുന്ന സതിയെ കണ്ടുമുട്ടാൻ ഇടവരുന്നു. അവളെ പിൻ തുടർന്ന മോഹനു സതി ഇപ്പോൾ ഒരു വേശ്യയാണെന്നാണു അറിയാൻ കഴിഞ്ഞത്. സതിയുടെ ഭർത്താവാണ് അവളെ ഈ നിലയിലെത്തിച്ചതെന്നും , ഒരു കൊലക്കേസിൽ പ്രതിയായി അയാളിപ്പോൾ ജയിലിലാണെന്നും സതി മോഹനോട് പറയുന്നു. സതിയെ കണ്ട മാത്രയിൽ മോഹനു അവളോടുള്ള പ്രേമം കൂടുതലാകുക മാത്രമാണു ചെയ്തത്.അവർ രണ്ടു പേരും നാടു വിട്ടു പോകാൻ തീരുമാനിക്കുന്നു.
ഗീതയും രാജുവും തമ്മിലുള്ള പിണക്കം ക്രമേണ അഗാധപ്രേമമായി മാറുന്നു. രാജു ഗീതയ്ക്കു കൊടുത്ത പ്രേമലേഖനം സുകുമാരന്റെ കൈയ്യിൽ കിട്ടുന്നു. വിവരമറിഞ്ഞ ഫെർണാണ്ടസ് രാജുവിനെ വീട്ടിൽ നിന്നടിച്ചിറക്കുന്നുവെങ്കിലും പശ്ചാത്താപ വിവശനായ അദ്ദേഹം അവനെ തിരിച്ചു വിളിക്കുന്നു.
ശ്രീധരൻ എന്ന ഒരു ബിസിനസ്സുകാരന്റെ മകനുമായി ഗീതയുടെ കല്യാണം ഉറപ്പിക്കുന്നു.അങ്ങനെയിരിക്കെ വേശ്യയായ സതിയുടെ വീട്ടിൽ വെച്ച് രാജു അറസ്റ്റു ചെയ്യപ്പെടുന്നു.ഒരു ദിവസം ഗീതയെ അന്വേഷിച്ച് വർക്ക് ഷോപ്പിലേക്ക് ചെന്ന സുകുമാരൻ കാണുന്നത് തന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട അരി കള്ളക്കടത്തുസംഘത്തിലെ ഒരാളെയും ലോറിയുമാണ്. ഇൻസ്പെക്ടറെ കണ്ട മാത്രയിൽ ഡ്രൈവർ ലോറി ഓടിച്ചു പോകുന്നു.സുകുമാരൻ ലോറിയെ പിൻ തുടരുന്നു.അവസാനം ഒരു രഹസ്യ ഗോഡൗണിൽ എത്തിച്ചേരുന്നു.അവിടെ മറ്റു അനുയായികളോടൊപ്പം ഗൂഢ സംഘത്തിന്റെ തലവൻ നില്പ്പുണ്ട്.സുകുവിനു ഏറ്റവും അധികം പരിചയമുള്ള മുഖം.
ആരാണു ഈ നേതാവ്. സുകുമാരൻ അവിടെ നിന്നും രക്ഷപ്പെടുമോ ? രാജുവിനെ വേശ്യാലയത്തിൽ നിന്നും അറസ്റ്റ് ചെയ്യുവാനുള്ള കാരണമെന്ത് ? ഗീതയുടെ ഭാവിയെന്ത് ? മോഹനും സതിയും നാടു വിട്ടു പോയോ ? അവർക്കെന്തു സംഭവിക്കുന്നു ? ഇതിനുത്തരം വെള്ളിത്തിരയിൽ !!
കടപ്പാട്: പാട്ടുപുസ്തകം