ശ്രീ എം. ആര്. എസു്. മണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ശ്രീ കുഞ്ചാക്കോയുടേതും സംഭാഷണം മുതുകുളത്തിന്റേതും ആണു്. ഇതിലെ പത്തു് ഗാനങ്ങള്‍ എഴുതിയതു് അഭയദേവു്, പാടിയതു് രാജ, ലീല, രേവമ്മ, സ്റ്റെല്ലാ, ദക്ഷിണാമൂര്‍ത്തി എന്നിവരാണു്. സംഗീത സംവിധാനം ദക്ഷിണാമൂര്‍ത്തിയും നിര്‍വ്വഹിച്ചു.
എക്സല്‍ പ്രൊഡക്ഷന്‍സിന്റെ ഈ ചിത്രം ഉദായാസ്റ്റുഡിയോയിലാണു് നിര്‍മ്മിച്ചതു്. ഛായാഗ്രഹണം നടത്തിയതു് പി. ബി. മണി.
ബി. എസു്. സരോജ, പ്രേംനസീര്‍, കുമാരി തങ്കം, കൊട്ടാരക്കര ശ്രീധരന് നായര്‍, എസു്. പി. പിള്ള, മുതുകുളം, മാത്തപ്പന്, വാണക്കുറ്റി, കാലായ്ക്കല്‍ സുബ്രഹ്മണി, അടൂര്‍ പങ്കജം, അമ്പലപ്പുഴ രാജമ്മ, ബോബന് കുഞ്ചാക്കോ, ബേബി ഗിരജ, രാജകുമാരി എന്നിവരാണു് ഈ ചിത്രത്തില്‍ അഭിനയിച്ചതു്.
1954 സെപ്തംബറില്‍ 18നു ഈ ചിത്രം റിലാസായി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|