തന്റെ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഉയര്‍ച്ചയും, സ്വകാര്യ സംഘര്‍ഷങ്ങളും അവതരിപ്പിക്കുകയാണ് ഈ ചിത്രം. കേന്ദ്ര കഥാപാത്രമായ നെട്ടൂരാന്റെയോപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സുഹൃത്ത് പാര്‍ടി അധികാരത്തില്‍ എത്തിയപ്പോള്‍ മന്ത്രി ആകുന്നു. എന്നാല്‍ നെട്ടൂരാന്‍ ജീവിതപ്രതിസന്ധിയില്‍ പാര്‍ടിയില്‍ നിന്ന് വഴി മാറിപ്പോകുന്നത് വേദനയോടെയാണ്. തന്റെ കുടുംബത്തെ നോക്കാന്‍ അയാള്‍ക്ക് പാര്‍ടിയില്‍ നിന്ന് അവധിയെടുക്കേണ്ടി വരുന്നു. നെട്ടൂരാന്‍ മാത്രമറിയാവുന്ന ഒരു രഹസ്യം പക്ഷെ സുഹൃത്തായ മന്ത്രിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അയാളുടെ പൊതു ജീവിതം നശിപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് അത് ഒളിപ്പിക്കേണ്ടി വരുന്നു. പ്രായോഗികതയും ആദര്‍ശവും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ കഥാപാത്രങ്ങളെ അനാവരണം ചെയ്യുകയാണ് ഈ ചിത്രത്തില്‍.