ലക്ഷ്മിയമ്മ :വഞ്ചനയുടെയും ചൂഷണത്തിന്റെയും മുന്നിൽ കുരുതി കൊടുക്കപ്പെട്ട ഒരു നിസ്സഹായയായ അമ്മ.ആരോ ഭർത്താവിനെ കൊന്ന് തന്റെ ജീവിതം തകർത്തു തരിപ്പണമാക്കിയ ആ ഭീകരസംഭവമോർത്ത് കണ്ണീർ പൊഴിക്കുന്ന ഒരമ്മ.
സരോജ : ആ അമ്മയുടെ മധുരസ്വപ്നമാണു സരോജ.കൂട്ടുകാരികളെല്ലാം ആർഭാടമായ ജീവിതത്തിൽ ആനന്ദിക്കുന്നുണ്ടെങ്കിലും അതിലൊന്നിലും അശേഷം ഗൗനിക്കാതെ അമ്മയുടെ സ്വപ്നം സഫലീകരിക്കാൻ ദൃഢവ്രതമെടുത്ത പെൺകുട്ടി.
പരമേശ്വരക്കുറുപ്പ് : ബർമ്മായിൽ നിന്ന് ഉടുതുണീ പോലുമില്ലാതായാണ് ഞാ നാട്ടിലെത്തിയത്. ഇന്നീ കാണുന്ന സ്വത്തുക്കളെല്ലാം ഞാൻ എല്ലുമുറിയെ വേല ചെയ്ത് എന്റെ ഒരേ ഒരു മകനു വേണ്ടി സമ്പാദിച്ചതാണ്.
മീനാക്ഷിയമ്മ:അല്പം അഹങ്കാരം ഉണ്ടെന്നു തോന്നിക്കുമെങ്കിലും ഭർത്താവിനെ ഒറ്റനോട്ടത്തിൽ ഇരുത്തിക്കളയുന്ന ആജ്ഞാശക്തിയുള്ളവളാണെങ്കിലും മകൻ ശേഖർ എന്നു പറഞ്ഞാൽ അവളുടെ ഹൃദയം പൂ പോലെ മൃദുലമാണ്.
ശേഖർ : ധനികനായ അച്ഛന്റെ സമ്പത്തിലും വാത്സല്യനിധിയായ അമ്മയുടെ സ്നേഹത്തിന്റെ തണലിലും വളർന്നു വന്ന ഒരു ആദ്രശ സമ്പന്നനായ യുവാവ്.
രവി : തൊഴിലില്ലാതലയുന്ന ആയിരമായിരം ചെറുപ്പക്കാരിൽ ഒരാൾ.മേലോട്ടു നോക്കിയാൽ ആകാശം, കീഴോട്ടു നോക്കിയാൽ ഭൂമി.
ത്രി വിക്രമൻ തമ്പി : ഗീതാ കോട്ടൺ മിത്സ് , വീനസ് പേപ്പർ മിത്സ് തുടങ്ങിയ കമ്പനികളുടെ മാനേജിംഗ് ഡയരക്ടർ. പൊതുപ്പണം സ്വന്തം പണമായി വിശ്വസിച്ച് ജനസേവനം നടത്തുന്ന ഒരു കലിയുഗ കർമ്മയോഗി.
ഗീത : ത്രിവിക്രമൻ തമ്പിയുടെ ഒരേ ഒരു മകൾ.കോളേജിൽ പഠിക്കുകയാണ്.ആസ്വാദനങ്ങൾ അവൾക്കു ചുറ്റും ആജ്ഞയനുസരിക്കാൻ കാത്തു നിൽക്കയാണ്.
കടപ്പാട് : പാട്ടുപുസ്തകം