Book |
Publisher |
Category |
Thoppil Bhasi
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ തോപ്പില്‍ ഭാസി ആലപ്പുഴ വള്ളിക്കുന്നത്തു് 1925ല്‍ ജനിച്ചു. സോമന് എന്ന പേരിലാണു് ആദ്യകാലത്തു് അറിയപ്പെട്ടിരുന്നതു്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ശൂരനാടു് കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടു് മൂന്നു് വര്‍ഷത്തോളം ഒളിവില്‍ പോകേണ്ടിവന്നതു് കൊണ്ടു് തുടര്‍ന്നു് സി പി ഐ യില്‍ ചേര്‍ന്നു.
ഭാസിയുടെ പല പ്രശസ്ത നാടകങ്ങളും സിനിമയായിട്ടുണ്ടു്. രാമു കാര്യാട്ടിന്റെ മുടിയനായ പുത്രന് (1961), എ വിന്‍സന്റിന്റെ അശ്വമേധം (1957), പി ഭാസ്ക്കരന്റെ മൂലധനം (1968) ഭാസിയുടെ സിനിമയായ സര്വ്വേക്കല്ലു് തുടങ്ങിയവ ഉദാഹരണമാണു്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളെ പിടിച്ചു കുലുക്കിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952ല്‍ അരങ്ങേറി. കുഞ്ചാക്കോ, സേതുമാധവന്, വിന്‍സന്റ്, ഭാസ്ക്കരന്‍ തുടങ്ങിയവര്‍ക്കു വേണ്ടി നിരവധി തിരക്കഥകള്‍ രചിച്ചിട്ടുണ്ടു്. തിരുക്കൊച്ചി നിയമ സഭയിലും സംസ്ഥാന നിയമസഭയിലും ഭാസി അംഗമായിരുന്നു. ഒളിവിലെ ഓര്‍മ്മകളാണു് ഭാസിയുടെ ആത്മകഥ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Olivile Ormakal | Prabhat Book House | Malayalam Movies Related Memoirs |
Olivile Ormakalkku Shesham | DC Books | Malayalam Movies Related Memoirs |