Book |
Publisher |
Category |
Pazhavila Ramesan
1925 ധനു മാസത്തിലെ തിരുവാതിര നക്ഷത്രത്തില്‍ കൊല്ലം പെരിനാട് പഴവിളയില്‍ എന്‍ എ വേലായുധന്റെയും ഭാനുക്കുട്ടി അമ്മയുടെയും മകനായി രമേശന് ജനിച്ചു. അഞ്ചാലുംമൂടു്, കരീക്കോട്, ശിവറാം സ്ക്കൂളില്‍ നിന്നു് പ്രാധമിക വിദ്യാഭ്യാസവും എസ് എന്‍ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നു് കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
കൗമുദി വീക്കിലിയില്‍ ആയിരുന്നു ആദ്യം ജോലി. തുടര്‍ന്നു് 1968ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയായി. 1993 വരെ ഇവിടെ തുടര്‍ന്നു. പതിന്നാലാമത്തെ വയസ്സില്‍ നാടകങ്ങള്‍ക്കു് ഗാനം എഴുതിക്കൊണ്ടു് ഗാനരംഗത്തെത്തി. രാമേശന്‍ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണു്. അഗ്നിയാവണമെനിക്കാളിക്കത്തണം എന്ന ഗാനം എഴുതിക്കൊണ്ടു്. അവര്‍ക്കു് ആശംസകളോടെ, അങ്കിള്‍ ബണ്‍ തുടങ്ങി കുറച്ചു് ചിത്രങ്ങള്‍ക്കു് ഗാനം എഴുതി.
ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടു്. തിരുവനന്തപുരത്താണു് താമസം.
ഭാര്യ രാധ. മക്കള്‍ സൂര്യ, സൗമ്യ. ഒരു സഹോദിരി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Ormmakalude Varthamaanam | National Book Stall | Memoirs |