Book |
Publisher |
Category |
OK Johny
പത്രപ്രവർത്തകൻ , ചലച്ചിത്ര നിരൂപകൻ , ഡോക്യുമെന്ററി സംവിധായകൻ , ചില മലയാല പത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാർഷിക പരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലി ചെയ്തു. ആദ്യ ചിത്രമായ ദി ട്രാപ്ഡ് (നിർമ്മാണം : കെ ജയചന്ദ്രൻ , 1995 ) ഏറ്റവും മികച്ച നരവംശ ശാസ്ത്ര ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതിയ്ക്ക് അർഹമായി.രണ്ടാമത്തെ ചിത്രം സൈലന്റ് സ്ക്രീംസ് : എ വില്ലേജ് ക്രോണിക്കിൾ (നിർമ്മാണം : ജോസ് സെബാസ്യൻ , സാമൂഹ്യ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള 1997 ലെ രാഷ്ട്രപതിയുടെ അവാർഡും മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള കേരള സംസ്ഥാന അവാർഡും നേടി.ദൂരദർശന്റെ ദേശീയ ശൃംഖലക്കു വേണ്ടി പോർട്രെയിറ്റ് ഓഫ് സി കെ ജാനു എന്നൊരു ജീവചരിത്ര ഡോക്യുമെന്ററിയും (നിർമ്മാണം പീപ്പിൾസ് സർവീസ് കമ്മ്യൂണിക്കേഷൻ ഇനിഷ്യേറ്റീവ് ,) കൈരളി ടി വിക്കു വെണ്ടി അയൽക്കാഴ്ചകൾ എന്നൊരു ട്രാവൽ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്തു. ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയിലും (ബോംബെ 1995) ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിലും (ബോംബെ 1996) , നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയിലും (ഡെൽഹി 1995 ) ദ ട്രാപ്പ്ഡ് പ്രദർശിപ്പിച്ചു. Encontros Internacionais de cinema (Portugal 1996 ) , South Film and video Festival (Germany ,1996 ) എന്നിവയാണു ഡോക്യുമെന്ററി ചിത്രങ്ങൾ പങ്കെടുത്ത പ്രധാനപ്പെട്ട വിദേശമേളകൾ .കേരളസംസ്ഥാന ചലച്ചിത്ര അവാർഡു കമ്മറ്റിയിലും , ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയിലും അംഗമായിരുന്നു. ഋത്വിക് ഘട്ടക്കിനെ ക്കുറിച്ചും അരവിന്ദനെക്കുറിച്ചുമുള്ള രണ്ടു ലേഖന സമാഹാരങ്ങളുടെ എഡിറ്ററും നിഴലിന്റെ സത്യം എന്ന ചലച്ചിത്ര ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. വിലാസം : ചെമ്പകവില്ല, സുൽത്താൻ ബത്തേരി -673592
എഴുതിയത് : ജിജാ സുബ്രമണ്യന്
Aravindante Kala | Bodhi Publications | Malayalam Movies Related Memoirs |