Book |
Publisher |
Category |
Madhu Iravankara
1954 ൽ മാവേലിക്കരയിലെ ഇറവങ്കരയിൽ ജനിച്ചു. അച്ഛൻ പരേതനായ എൻ ചന്ദ്രശേഖരൻ ഉണ്ണിത്താൻ, അമ്മ ജി സാവിത്രിക്കുഞ്ഞമ്മ. കെമിസ്ട്രി, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഇവയിൽ ബിരുദാനന്തര ബിരുദങ്ങൾ, ജേണലിസത്തിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും ഡിപ്ലോമകൾ , നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇൻഡ്യയുടെ ഫെലോഷിപ്പ് (1989-90) ,സമുന്നത കലാകാരന്മാർക്കു വേണ്ടിയുള്ള കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ( 2000-2002 ) മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന – ചലച്ചിത്ര ദേശീയ അവാർഡുകൾ (1999) മികച്ച ചലച്ചിത്ര നിരൂപകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് (2000) എന്നിവ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരുടേ അന്താരാഷ്ട്ര സംഘടനയായ “ ഫിപ്രെസിയിൽ” അംഗമാണ്. നങ്കൂരം എന്ന മലയാള ചലച്ചിത്രവും നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ ഓഡിയോ വിഷ്വൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മീഡിയ ഡയറക്റ്റർ ആയി ( 1997- 99 ) സേവനം അനുഷ്ഠിച്ചിരുന്നു. 1977 മുതൽ പത്തനം തിട്ട കാതോലിക്കേറ്റ് കോളേജിൽ രസതന്ത്ര വിഭാഗം അദ്ധ്യാപകൻ. ഭാര്യ : ഉഷ , മക്കൾ : ആർദ്ര , അനന്തു . വിലാസം : മേഘ്ന , ഇറവങ്കര പി ഒ , മാവേലിക്കര -6900108
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Alivinte Mantharangal | Current Books | Malayalam Movies Related Publications |
Malayala Cinemayile Avismaraneeyar | Chintha Publications | Movie History |
Malayala Cinimayum Sahithyavum | DC Books | Malayalam Movies Related Publications |