Book |
Publisher |
Category |
KP Ummer
ടി മുഹമ്മദ് കോയ ബീവി തമ്പതികളുടെ പുത്രനായി 1926ല്‍ കോഴിക്കോട്ടാണു് ഉമ്മര്‍ ജനിച്ചതു്. അമച്വര്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. പിന്നീടു് കെ പി എ സി യിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തു് പ്രശസ്തനായി. രാരിച്ചന്‍ എന്ന പൗരന് ആണു് ആദ്യം അഭിനയിച്ച ചിത്രം.
ഈ ചിത്രത്തിനു ശേഷം നാടകരംഗത്തു് ശ്രദ്ധ കേന്ദ്രീകരിച്ച ഉമ്മര്‍ 1960ല്‍ വീണ്ടും സിനിമയിലെത്തി. ഉദയായുടെ ഉമ്മയില്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചുകൊണ്ടു് വീണ്ടും സിനിമയിലെത്തി. സ്നേഹജാന്‍ എന്ന പേരിലാണു് ഉമ്മയില്‍ അഭിനയിച്ചതു്. ധാരാളം ചിത്രങ്ങളില്‍ പിന്നീടു് കെ പി ഉമ്മര്‍ എന്ന പേരില്‍ തന്നെ അഭിനയിച്ചു.
ബീച്ചാമിയാണു് ഭാര്യ. റഷീദ്, മുഹമ്മദ്, അഷ്റഫ്, മറിയംബീ എന്നിവര്‍ മക്കളാണു്. 2001 ഒക്ടോബര്‍ 29നു് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Ormakalude Pusthakam | Chintha Publications | Malayalam Movies Related Memoirs |