Book |
Publisher |
Category |
Balachandra Menon
1954 ജനുവരി 11 ന് , ശിവശങ്കരപിള്ളയുടെയും ലളിതാദേവിയുടെയും മകനായി അമ്പലപ്പുഴയില്‍ ജനിച്ചു
അഭിനേതാവ് എന്നത് കൂടാതെ സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന [ഏപ്രിൽ 18] , പാർവതി [വിവാഹിതരേ ഇതിലേ ഇതിലേ], മണിയൻപിള്ള രാജു [മണിയൻ പിള്ള അഥവ മണിയൻ പിള്ള] , കാർത്തിക [മണിച്ചെപ്പ് തുറന്നപ്പോൾ] , ആനി [അമ്മയാണെ സത്യം] , നന്ദിനി [ഏപ്രിൽ 19 ] എന്നിവർ മേനോന്റെ സിനിമകളിലൂടെ വന്നവരാണ്.
ഇടവ മുസ്ലീ ഹൈസ്ക്കൂളിലും കൊല്ലം ഫാത്തിമ കോളേജിലും പഠിച്ച ബാലചന്ദ്രമേനോന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നു് ജിയോളജിയില്‍ ബിരുദം നേടി.
പത്രപ്രവര്‍ത്തകനായി ജെലി ചെയ്യുമ്പോഴാണു് സിനിമയില്‍ എത്തിയതു്. 1978ല്‍ ഉത്രാടരാത്രി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു്. 1998-ൽ സമാന്തരങ്ങൾ എന്ന സിനിമയിലെ ഇസ്മായിൽ എന്ന കഥാപാത്രം ഇദ്ദേഹത്തിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കി.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
തായ്ക്കു് ഒരു താലാട്ടു്, ഇപ്പടിക്കു് കാതല്‍ എന്നീ തമിഴ് ചിത്രങ്ങളും ഒരുക്കി.
മിനിസ്ക്രീനിലും ബാലചന്ദ്രമേനോന് തൊട്ടതെല്ലാം പൊന്നാക്കി.
രണ്ടു സഹോദരിമാര്‍ സുഷമ, പ്രേമ. ഭാര്യ വരദ. മക്കള്‍ വിവേക്, ഭാവന.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍, വിജയകുമാര്‍.പി.പി.
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Ammayanae Sathyam | NBS | Malayalam Movies Related Memoirs |
Ariyathathu Ariyendathu | NBS | Malayalam Movies Related Memoirs |
Ithiri Neram Othiri Karyam | V&V | Malayalam Movies Related Memoirs |
Kaanatha Sulthanu Snehapoorvam | NBS | Malayalam Movies Related Memoirs |
Mukham Abhimukham | Priyadarsini Publications | Malayalam Movies Related Memoirs |
Ninne Enthinu Kollam | NBS | Malayalam Movies Related Memoirs |