ഭാരതീയ ചലച്ചിത്ര സംഗീത ചരിത്രം - സംക്ഷിപ്ത വിവരങ്ങൾ , കണക്കുകൾ , കൌതുകങ്ങൾ -- 1931
ശബ്ദ ചിത്രത്തിന്റെ ആരംഭം
ഇംപീരിയൽ ഫിലിം കമ്പനിയുടെ ബാനറിൽ അർദെർ ശേർ ഇറാനി സംവിധാനം ചെയ്ത "ആലം ആര " എന്ന ഹിന്ദി / ഉർദു ശബ്ദ ചിത്രം, ഭാരതത്തിലെ ആദ്യ ശബ്ദ ചിത്രം 1931 മാർച്ച് 14 തീയതി ബോംബെയിലെ മജസ്റ്റിക് തിയേറ്ററിൽ റിലീസ് ആയി. സെൻസർ സർട്ടിഫിക്കറ്റ് നമ്പർ - 10043. ചിത്രത്തിന്റെ ദൈർഘ്യം -10400 അടി നീളം.
അഭിനേതാക്കൾ:
മാസ്റ്റർ വിട്ടൽ, പ്രിഥ്വി രാജ് കപൂർ, W M ഖാൻ, സുബൈദ, ജില്ലൂ ബായ്
സംഗീതം - ഫിറോസ് ഷാ മിസ്ത്രി.
1) 1931 ൽ റിലീസ് ആയ ചിത്രങ്ങൾ - 28
ഹിന്ദി - 23 ബംഗാളി - 4 തമിഴ് - 1
2) ജനപ്രീതി നേടിയ വിജയ ചിത്രങ്ങൾ (ഹിന്ദി) ചിത്രം / സംവിധായകൻ / അഭിനേതാക്കൾ / സംഗീതം.
i) ആലം ആര - അർദെർ ഷേർ ഇറാനി / മാസ്റ്റർ വിട്ടൽ, പ്രിഥ്വിരാജ് കപൂർ, WM ഖാൻ, സുബൈദ, ജില്ലൂബായ് / ഫിറോസ് ഷാ മിസ്ത്രി.
ii ) ദൌലത് കാ നശ - പേസി കറാനി / ഖലിൽ, ജില്ലൂബായ്, താര, ഹാദി
iii ) ദേവി ദേവയാനി - ചന്ദു ലാൽ ഷാ / ഡി ബില്ലിമോറിയ, ഭഗവാൻ ദാസ്, ഗൗഹർ
iv ) നൂർജഹാൻ - ഇശ്രാ മീർ / നായംപള്ളി, മുബാരക്, വിമല, ജില്ലൂബായ്
v ) ശിരിൻ ഫർഹാദ് - ജെ ജെ മദൻ / മാസ്റ്റർ നിസ്സാർ, ജഹാനാര കജ്ജൻ, മിസ്സ് ഷരീഫ
ജനപ്രിയ ഗാനങ്ങൾ -
1. ദേ ദേ ഖുദാ കെ നാം പേ പ്യാരേ താകത് ഹോ ഗർ ദേനെ കി ... "ആലം ആര "
- W M ഖാൻ
സംഗീതം - ഫിറോസ് ഷാ മിസ്ത്രി. (ഇന്ത്യൻ സിനിമയിലെ ആദ്യ ഗാനം.
W M ഖാൻ ആദ്യ ഗായകൻ. ഫിറോസ് ഷാ മിസ്ത്രി ആദ്യ സംഗീത
സംവിധായകൻ )
2. ബദലാ ദില്വായേഗാ യാരബ് തു സിതംഗാരോം സെ .... സുബൈദ "ആലം ആര "
- സുബൈദ സംഗീതം - ഫിറോസ് ഷാ മിസ്ത്രി (ഇന്ത്യൻ സിനിമയിലെ ആദ്യ
ഗായിക - സുബൈദ)
വിശേഷങ്ങൾ / കൗതുകങ്ങൾ / വ്യക്തിത്വങ്ങൾ
1. 1931 ൽ റിലീസ് ആയ നിശ്ശബ്ദ ചിത്രങ്ങൾ - 64
2. ആലം ആര - ജോസഫ് ഡേവിഡ് രചിച്ച അതേ പേരിലുള്ള സംഗീത
നാടകത്തിന്റെ അഭ്രാവിഷ്കാരം.
3. ആലം ആര ഒരു "ആൿഷൻ ചിത്രം ". അതേ, തീർത്തും ഒരു ആൿഷൻ ചിത്രം
ദുരിതങ്ങളിൽ നിന്നും നായിക സുബൈദയെ രക്ഷിക്കുന്ന നായകൻ മാസ്റ്റർ
വിട്ടലിനു "ആൿഷൻ " - ഗുസ്തിയും വാൾപ്പയറ്റും മാത്രം. സംഭാഷണം ഇല്ല !!!
സംഭാഷണം ഇല്ലാത്ത "ആൿഷൻ ഹീറോ "
4. ദാദ സാഹെബ് ഫാൽകെയുടെ "സേതു ബന്ധനം " എന്ന നിശ്ശബ്ദ ചിത്രത്തിൽ
ശബ്ദം സന്നിവേശിപ്പിച്ചു പ്രദർശിപ്പിച്ചു !!
5. തമിഴിലെ ആദ്യ ശബ്ദ ചിത്രം - "കാളിദാസ് ", തെലുങ്കിലെ ആദ്യ ശബ്ദ ചിത്രം ഭക്ത പ്രഹ്ലാദ ", ബംഗാളിയിലെ ആദ്യ ശബ്ദ ചിത്രം - “ജമായി ഷഷ്ടി "
എന്നിവ റിലീസ് ആയി.
6. 1931 ൽ റിലീസ് ആയ ചിത്രങ്ങളിലെ ഗാനങ്ങളുടെ ഗ്രാമഫോണ് -78rpm -
റിക്കാർഡുകൾ നിർമ്മിക്കപ്പെട്ടിട്ടില്ല.
ഗവേഷണം: ബി വിജയകുമാർ