C Madhavan Pillai
Story
ജ്ഞാനാംബിക എന്ന മലയാള ചിത്രത്തിനു വേണ്ടി കഥയും സംഭാഷണവും തയ്യാറാക്കിയ സി മാധവൻ പിള്ള ഒരു നോവലിസ്റ്റെന്ന നിലയിൽ വളരെയധികം അറിയപ്പെടുന്നു. എൻ ബി എസിന്റെ ഇംഗ്ലീഷ് - മലയാള നിഘണ്ടു തയ്യാറാക്കിയത് ഇദ്ദേഹമാണ്.15.3.1906 ൽ ആലപ്പുഴയിൽ ജനിച്ചു. എസ് എസ് എൽ സി പാസ്സായി കുറച്ചുകാലം പത്ര പ്രവർത്തകനായിരുന്നു. വിജയഭാനു എന്ന പ്രശസ്ത വിനോദമാസിക നടത്തിയിരുന്നു.1941 ൽ ബി എ പാസ്സായി. നിയമപഠനത്തിനു പോയെങ്കിലും ഡിഗ്രി എടുക്കുവാൻ കഴിഞ്ഞില്ല. സാഹിത്യം ഒരു തപസ്യയായി കൊണ്ടു നടന്ന ശ്രീ. മാധവൻ പിള്ള നാടകങ്ങൾ, നോവലുകൾ , വിവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിലായി പത്തിലധികം പുസ്തകങ്ങളുടെ കർത്താവാണ്. ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0