R Kannan
Sound designer
രേവതി കണ്ണൻ എന്നറിയപ്പെടുന്ന ആർ കണ്ണൻ ഏറ്റവും കൂടുതൽ മലയാളഗാനങ്ങൾ റിക്കാർഡു ചെയ്തിട്ടുള്ള സൌണ്ട് എൻജിനീയറാണു്. 1949 - ൽ പ്രസിദ്ധ സൌണ്ട് എൻജിനീയറായിരുന്ന മി. രാജഗോപാലന്റെ അസിസ്റ്റന്റായിട്ടാണു് സിനിമാരംഗത്ത് വരുന്നതു്. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലും മദ്രാസ് രേവതിയിലും മി. രാജഗോപാലന്റെ അസിസ്റ്റന്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടു്. മദ്രാസ് ഭരണി സ്റ്റുഡിയോയിലെ ചീഫ് സൌണ്ട് എൻജിനീയറായിരുന്നു.
ചിദംബരത്തു് നന്തിമംഗലം ഗ്രാമത്തിൽ 1930 നവംബർ 19-ആം തീയതിയാണു് മി. കണ്ണൻ ജനിച്ചതു്. പിതാവു് ശ്രീ. റ്റി. രങ്കനാഥപിള്ളയും മാതാവു് ശ്രീമതി അലമേലു അമ്മാളുമാണു്. എസ്. എസ്. എൽ. സി
പാസ്സായിട്ടുണ്ടു്. ശ്രീമതി മനോന്മണിയാണു് ഭാര്യ. രണ്ടു് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Veerabhadran |
1979 |
T Vasanthi Ammal |
N Sankaran Nair |
Available Web Series :
Available Short Movies :