Thoppil Anto
Singers
|
Year of First Song | 1972 |
Year of Last Song | 2017 |
Number of Songs | 7 |
Movies Sung in | 7 |
Favorite Musician | MK Arjunan |
Favorite Lyricist | PJ Antony |
Popular Raga | |
Favorite Director Sung For | NN Pisharady |
Number of Years in the Field | 46 |
മലയാളിയുടെ സംഗീതസംസ്കാരത്തിലേക്കു് തേന്മഴപോലെ ഒട്ടനേകം നാടകഗാനങ്ങളും, ലളിത ഗാനങ്ങളും, ഒരു പിടി സിനിമാഗാനങ്ങളും പെയ്തു കുളിര്‍പ്പിച്ച ഒരു മികച്ച ഗായകന് ആണു് ശ്രീ തോപ്പില്‍ ആന്റോ. അസാധാരണമായ ഗാനവൈഭവത്തിന്റെ ശക്തിയിൽ അര നൂറ്റാണ്ടിലേറെ നീളുന്ന അരങ്ങിലെ സജീവത. തന്റേതു മാത്രമായ ഗാനാവതരണശൈലികൊണ്ടു് സാധാരണക്കാരായ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഒരു അനുഗൃഹീതഗായകൻ.
ചവിട്ടുനാടക കലാകാരനായിരുന്ന ശ്രീ.തോപ്പില്‍ കുഞ്ഞാപ്പുവിന്റെയും, സംഗീതവാസനയുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്ന ശ്രീമതി ഏലിയാമ്മയുടെയും മൂന്നുമക്കളില്‍ രണ്ടാമനായി എറണാകുളത്തു് ഇടപ്പള്ളിയില്‍ ആയിരുന്നു ശ്രീ തോപ്പില്‍ ആന്റോയുടെ ജനനം. ബാല്യം മുതൽക്കു തന്നെ നല്ല സംഗീതവാസന ഉണ്ടായിരുന്നു. എങ്കിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഒരു കുടുംബമായിരുന്നതിനാല്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുവാനുള്ള അവസരം ഒന്നും തന്നെ അദ്ദേഹത്തിനു് ലഭിച്ചിരുന്നില്ല. തൊട്ടടുത്ത ഒരു സമ്പന്നകുടുംബത്തിലെ ഗ്രാമഫോണിൽ നിന്നൊഴുകിയെത്തിയിരുന്ന പഴയ ഹിന്ദിഗാനങ്ങൾ കേട്ടുപഠിച്ചതായിരുന്നു അദ്ദേഹത്തിന്റെ സംഗീതവിദ്യാഭ്യാസം എന്നു തന്നെ പറയാം. ഇടപ്പള്ളി സെന്റ് ജോർജ്ജ് സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളിലെ എല്ലാ സംഗീതപരിപാടികളിലും പങ്കെടുക്കുമായിരുന്നു അദ്ദേഹം. ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം മുഴുമിപ്പിക്കുവാന്‍ പോലും സാധിച്ചില്ല ഈ കലാകാരനു്. ജീവിക്കാനായി മറ്റു ജോലികളിൽ ഏർപ്പെടാൻ നിർബ്ബന്ധിതനായെങ്കിലും മനസ്സിലാകെ സംഗീതം മാത്രമായിരുന്ന അദ്ദേഹത്തിനു് അതിലൊന്നും ശ്രദ്ധയൂന്നാൻ കഴിഞ്ഞില്ല.
സ്കൂളിൽ പഠിച്ചിരുന്ന കാലത്തു തന്നെ അക്കാലത്തു് ആ പ്രദേശത്തുണ്ടായിരുന്ന ചില മ്യൂസിക് ക്ലബ്ബുകളിൽ അദ്ദേഹം സജീവമായിരുന്നു. ക്ലബ്ബുകളിൽ പാടിയ പരിചയത്തിന്റെയും പണ്ടു കേട്ടുപഠിച്ച പഴയ ഹിന്ദിപ്പാട്ടുകളുടെയും പിൻബലത്തിൽ ഒരു ജീവിതമാർഗ്ഗമെന്നോണം സംഗീതത്തിലേക്കു് ഇറങ്ങാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. “വിശപ്പടക്കുവാനും വിശപ്പറിയാതിരിക്കുവാനും വേണ്ടിയാണു് ഞാൻ അക്കാലത്തു് ഗാനമേളകളിൽ പങ്കെടുക്കുവാന്‍ തുടങ്ങിയതു്“ എന്നാണു് ശ്രീ ആന്റോ ഇതിനെക്കുറിച്ചു പറയുന്നതു്. അക്കാലത്തു് അരങ്ങില്‍ “പെർഫോം” ചെയ്തു പാടി ശ്രോതാക്കളെ രസിപ്പിച്ചിരുന്ന ആദ്യത്തെ ഗായകനാണു് ശ്രീ തോപ്പില്‍ ആന്റോ. അനശ്വരഗായകന് ശ്രീ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ വളരെ തന്മയത്വത്തോടെ സ്റ്റേജില്‍ അവതരിപ്പിക്കുവാനുള്ള ശ്രീ ആന്റോയുടെ കഴിവു് അദ്ദേഹത്തിനു് വളരെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ടു് ആ കാലത്തു്. ഒരവസരത്തില്‍ ശ്രീ.റഫി സാബിന്റെ വീട്ടില്‍ പോകാനും അദ്ദേഹത്തെ കാണാനും സാധിച്ചതു് തന്റെജന്മസാഫല്യമായി കരുതുന്നു ശ്രീ ആന്റോ.
1956-57 കാലഘട്ടത്തില്‍ ശ്രീ. ആന്റോ നാടകപിന്നണിഗാനരംഗത്തേക്കു കടന്നുവന്നു. ആദ്യകാലങ്ങളില്‍ അമച്വര്‍ നാടകങ്ങളില്‍ പിന്നണി ഗായകനായി തുടങ്ങിയ ആന്റോ, പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു. ശ്രീ എൻ.എൻ. പിള്ളയുടെ നാഷണല്‍ തീയേറ്റേഴ്സ്, പിന്നീടു് കോട്ടയംവിശ്വകേരളകലാസമിതി, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്സ്, കൊച്ചിന് സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്തമായ ഒട്ടുമിക്ക നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായിരുന്നു അദ്ദേഹം. ശ്രീ എൻ. എൻ. പിള്ളയുടെ “ആത്മബലി” എന്ന നാടകത്തിലെ “കാട്ടരുവിയും കടലും..”, മറ്റൊരു നാടകത്തിലെ “തുലാവര്‍ഷ മേഘമേ“ തുടങ്ങിയ ഗാനങ്ങള്‍ വളരെ പ്രസിദ്ധിയാർജ്ജിച്ചു. ശ്രീ അർജ്ജുനൻ മാസ്റ്റർ, രാഘവന് മാസ്റ്റര്‍, വിദ്യാധരന് മാസ്റ്റര്‍ എന്നിവരുടെ സംഗീതസംവിധാനത്തില്‍ റാഗിങ്ങു് , അനുഭവങ്ങളെ നന്ദി, വീണപൂവു് തുടങ്ങിയ ചില ചലച്ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. എച്ചു്. എം. വി. മദ്രാസ് സ്റ്റൂഡിയോ ആർടിസ്റ്റ് എന്ന നിലയിൽ അവരുമായി സഹകരിച്ചു് മലയാളനാടകഗാനങ്ങളുടെ റിക്കോര്‍ഡുകള്‍ പുറത്തിറക്കി. മഹാകവി ചങ്ങമ്പുഴയുടെ തിരഞ്ഞെടുത്ത പത്തു കവിതകള്‍ സംഗീതസംവിധാനം ചെയ്തു് കാസറ്റാക്കി പുറത്തിറക്കി. ലളിതഗാനത്തില്‍ തൃശൂര്‍ ആകാശവാണിയുടെ ഒന്നാം ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ലളിതഗാനപുരസ്കാര ജേതാവു് അദ്ദേഹമാണു് -1982 ൽ. ബേണി-ഇഗ്നേഷ്യസിനോടൊത്തു് 1998-ൽ ‘കലാപം’ എന്ന സിനിമയിയ്ക്കുവേണ്ടി സംഗീതസംവിധാനവും നിർവ്വഹിച്ചു അദ്ദേഹം.
ഭാര്യ ട്രീസയും നാലു മക്കളും അവരുടെ കുടുംബങ്ങളും ചേർന്ന ഒരു വലിയ കുടുംബമാണു് ശ്രീ തോപ്പില്‍ ആന്റോയുടേതു്. കുട്ടികള്‍ എല്ലാവരും തന്നെ നല്ല ഗായകരാണു്. നാടകപിന്നണിഗാനരംഗത്തു നിന്നു വിരമിച്ചതിനു ശേഷമാണു് അദ്ദേഹം “കൊച്ചിന് ബാന്റോ” എന്ന പേരിൽ സ്വന്തമായ ഒരു ഗാനമേളട്രൂപ്പുണ്ടാക്കിയതു്. അതുകൂടാതെ മറ്റു സംഗീതട്രൂപ്പുകളുമായി സഹകരിക്കാറുമുണ്ടു്. തന്റെ സ്വന്തം ട്രൂപ്പുമായും മറ്റു ട്രൂപ്പുകളൊത്തും കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ഗാനമേളകളുമായി സജീവമായി ഇപ്പോഴും കഴിയുന്നു ശ്രീ തോപ്പില്‍
ആന്റോ എന്ന ഈ അനുഗൃഹീതഗായകൻ.
തയ്യാറാക്കിയതു് - കല്യാണി
References:
Amrita TV - Innalathe thaaram
MSI
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
MS Baburaj | 1 |
G Devarajan | 1 |
MK Arjunan | 1 |
KJ Joy | 1 |
Vidyadharan | 1 |
Deepak Dev | 1 |
AT Ummer | 1 |
|
Lyricist | Songs |
Uncategorized | 1 |
Yusufali Kecheri | 1 |
PJ Antony | 1 |
Dr Shajahan | 1 |
Traditional (Folk) | 1 |
Santhosh Varma | 1 |
Mankombu Gopalakrishnan | 1 |
|
|
Year | Songs |
1987 | 1 |
2017 | 1 |
1983 | 1 |
1981 | 1 |
1973 | 1 |
1979 | 1 |
1972 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Thoppil Anto | 1 |
|
Lyricist | Songs |
Chittoor Gopi | 1 |
|
|
|