TR Omana
Singers
|
Year of First Song | 1968 |
Year of Last Song | 1975 |
Number of Songs | 4 |
Movies Sung in | 3 |
Favorite Musician | V Dakshinamoorthy |
Favorite Lyricist | P Bhaskaran |
Popular Raga | |
Favorite Director Sung For | P Bhaskaran |
Number of Years in the Field | 8 |
1941 ജനുവരിയില്‍ തടിക്കച്ചവടക്കരനായ ടി ആര് ഗോപാല പിള്ളയുടെയും വി കെ മീനാക്ഷിയമ്മയുടെയും അഞ്ചു് മക്കളില്‍ മൂത്തയാളായി ജനനം. സ്വദേശം ആലപ്പുഴ. 1951ല്‍ ആണു് ഓമന ആദ്യമായി സിനിമയില്‍ അഭിനയിച്ചതു്. ബാലനടി ആയി. തുടര്‍ന്നു് പ്രേംനസീര്‍ നായകനായ ലോക നീതിയില്‍ അഭിനയിച്ചു.
എസ് എസ് എല്‍ സി കഴിഞ്ഞു് ആലപ്പുഴ എസ് ഡി കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കമ്പോഴാണു് നായികയായതു്. വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പുത്രധര്മ്മമായിരുന്നു ചിത്രം. അനില്‍ കുമാര്‍ എന്ന പുതുമുഖവും തിക്കുറിശ്ശിയുമായിരുന്നു നായകന്മാര്. 1965ല്‍ റിലീസായ ഈ ചിത്രത്തില്‍ മാത്രമാണു് ടി ആര് ഓമന നായികയായതു്. ഈ സമയത്തു് ധാരാളം അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ച ഓമനയ്ക്കു് ടി ഇ വാസുദേവന്റെ പുതിയ ആകാശം പുതിയ ഭൂമിയില്‍ അവസരം ലഭിച്ചു. തുടര്‍ന്നു് മദ്രാസിലേക്കു് പോയി. 23 വയസ്സുള്ളപ്പോള്‍ വേലുത്തമ്പിദളവ എന്ന ചിത്രത്തിനു ശേഷം ഓമനയ്ക്കു് ധാരാളം ചിത്രങ്ങള്‍ ലഭിച്ചു.
നായകന്മാരുടെ അമ്മ വേഷങ്ങളാണു് ഓമനയെ പ്രശസ്തയാക്കിയതു്. കൊട്ടാരക്കര, സത്യന്, നസീര്‍, മധു, സുകുമാരന്‍, ജയന്, സോമന് തുടങ്ങിയരുടെയെല്ലാം അമ്മയായി അഭിനയിച്ചു. ശാരദ അഭിനയിച്ച എല്ലാ ചിത്രങ്ങള്‍ക്കും ഓമനയാണു് ശബ്ദം നല്കിയതു്. മറുനാടന്‍ നടികളായ ലില്ലി ചക്രവര്‍ത്തി, വഹിദാ റഹ്മാന് തുടങ്ങിയവര്‍ക്കും ശബ്ദം നല്കിയിട്ടുണ്ടു്.ഡബ്ബിംഗ് ആര്ട്ടിസ്റ്റുകള്ക്കു് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയ കമ്മറ്റിയില്‍ ഓമന അംഗമായിരുന്നു.
നല്ലൊരു കഥകളി നര്ത്തകിയാണു്. കലാമണ്ഡലം കൃഷ്ണന് നായര്‍ക്കൊപ്പം നിരവധി സ്റ്റേജുകളില്‍ കഥകളിയാടിയിട്ടുണ്ടു്.
ചെന്നൈയിലെ നടികര്‍സംഘം ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന മാനിച്ചു് വെണ്തിരൈ വാണി എന്ന പദവി ഓമനയ്ക്കു് സമ്മാനിച്ചു. അവിവാഹിതയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 2 |
Kanu Ghosh | 1 |
G Devarajan | 1 |
|
Lyricist | Songs |
P Bhaskaran | 2 |
Sreekumaran Thampi | 1 |
Vayalar Ramavarma | 1 |
|
|
Year | Songs |
1975 | 2 |
1970 | 1 |
1968 | 1 |
|