Suresh Gopi
Singers
കളിയാട്ടം എന്ന ചിത്രത്തിലെ കണ്ണന് പെരുമനയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുരേഷ് ഗോപി 1957 ജൂണ്‍ 26നു് ചോതി നക്ഷത്രത്തില്‍ ജനിച്ചു. ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ കെ ഗോപിനാഥപിള്ളയും വി ജ്ഞാനലക്ഷ്മിയമ്മയുമാണു് മാതാപിതാക്കള്‍. 1965ല്‍ സേതുമാധവന് സംവിധാനം ചെയ്ത ഓടയില്‍ നിന്നു് എന്ന ചിത്രത്തിലൂടെയാണു് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നതു്. ബാലതാരമായിരുന്നു ആ ചിത്രത്തില്‍. മുതിര്‍ന്നതിനു ശേഷം ആദ്യം അഭിനയിച്ചതു് ബാലാജിയുടെ തമിഴ് ചിത്രമായ നിരപരാധിയില്‍. കൊല്ലം ഇന്‍ഫെന്റ് ജീസസ് ആംഗ്ലോഇന്ത്യന് സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഫാത്തിമാ മാതാ കോളേജില്‍ നിന്നു് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണു് സുരേഷ് അഭിനയരംഗത്തു് സജീവമായതു്. രാജാവിന്റെ മകനിലെ കുമാര്‍ എന്ന കഥാപാത്രമാണു് ശ്രദ്ധേയനാക്കിയതു്. തുടര്‍ന്നു വന്ന ചിത്രങ്ങളില്‍ വില്ലന്‍ പരിവേഷമുള്ള ഉപനായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഐ വി ശശിയുടെ അക്ഷരത്തെറ്റു് എന്ന ചിത്രത്തിലൂടെ നായകനായി. തുടര്‍ന്നു് ധാരാളം സിനിമയില്‍ അഭിനയിച്ചു. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം പത്മരാജന്റെ ഇന്നലെയിലെ നരേന്ദ്രനാണു്. ഫാസിലിന്റെ സൂപ്പര്‍ ഹിറ്റു് ചലച്ചിത്രമായ മണിച്ചിത്രത്താഴിലെ നകുലന്, വടക്കന്‍ വീരഗാഥയിലെ ആരോമല്‍, കുലത്തിലെ ഭ്രാന്തന് ചാന്നാര്‍, കളിയാട്ടത്തിലെ പെരുമലയന് എന്നിവ സുരേഷ് ഗോപി എടുത്തു പറയേണ്ട കഥാപാത്രങ്ങളാണു്. എന്നാല്‍ സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയതു് ഏകലവ്യന്, കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളാണു്. ഐ പി എസ് ഓഫീസറാകാന്‍ ആഗ്രഹിച്ചിരുന്ന സുരേഷ് ഗോപി തനിക്കു കിട്ടിയ പോലീസ് വേഷങ്ങളെല്ലാം ആവര്ത്തനവിരസമായിട്ടും മനോഹരമാക്കി.
സുരേഷിന്റെ മനസ്സില്‍ നന്മ നിറഞ്ഞ കഥാപാത്രങ്ങളും ഉണ്ടായിരുന്നു. കളിയാട്ടത്തിലെ പെരുമലയന് അത്തരം കഥാപാത്രമാണു്. ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചിട്ടും സുഹൃത്തിന്റെ വാക്കുകള്‍ കേട്ടു് കൊലപ്പെടുത്തിയ കണ്ണന് പെരുമലയനാണു് സുരേഷ് ഗോപിക്കു് ദേശീയാംഗീകാരം നേടിക്കൊടുത്തതു്. ആ കഥാപാത്രം തന്നെയാണു് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സുരേഷ് ഗോപിക്കു് സമ്മാനിച്ചതു്.
നടി ആറന്മുള പൊന്നമ്മയുടെ കൊച്ചു മകള്‍ രാധികയാണു് സുരേഷിന്റെ ഭാര്യ. മൂത്ത മകള്‍ ലക്ഷ്മി ഒരു വയസ്സുള്ളപ്പോള്‍ ഒരു കാറപകടത്തില്‍ മരിച്ചു. ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണു് മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Vidyasagar | 1 |
MG Radhakrishnan | 1 |
M Jayachandran | 1 |
Thankaraj | 1 |
Sharreth | 1 |
Ratheesh Vegha | 1 |
Jinto John | 1 |
|
Lyricist | Songs |
Gireesh Puthenchery | 2 |
Santhosh Varma | 1 |
Kaithapram | 1 |
Sachithanandan Puzhangara | 1 |
Sarath Vayalar | 1 |
Jayakumar Chengamanadu | 1 |
|
|
Year | Songs |
2000 | 2 |
2019 | 1 |
2015 | 1 |
2003 | 1 |
1998 | 1 |
2010 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Perumbavoor G Ravindranath | 2 |
Sharreth | 2 |
KA Latheef | 1 |
Sunny Viswanath | 1 |
Gemini Unnikrishnan | 1 |
Kallara Gopan | 1 |
Mohandas | 1 |
MG Radhakrishnan | 1 |
Lalu Sukumaran | 1 |
|
Lyricist | Songs |
Thankan Thiruvattar | 2 |
Uncategorized | 2 |
Rafeeq Ahamed | 2 |
Madhavi Menon | 1 |
Siju Thuravoor | 1 |
Ushanth Thavath | 1 |
Sunny Viswanath,Jaishree Kishore | 1 |
Gemini Unnikrishnan | 1 |
|
Raga | Songs |
Vandanadhaarini | 1 |
Madhyamavathi | 1 |
|
Year | Songs |
2009 | 3 |
2010 | 2 |
NA | 1 |
Uncategorized | 1 |
2021 | 1 |
2013 | 1 |
2002 | 1 |
2014 | 1 |
|
Relevant Articles