Sumi Aravind
Singers
|
Year of First Song | 2010 |
Year of Last Song | 2021 |
Number of Songs | 4 |
Movies Sung in | 4 |
Favorite Musician | Mani Sharma |
Favorite Lyricist | Siju Thuravoor |
Popular Raga | |
Favorite Director Sung For | Gunasekhar |
Number of Years in the Field | 12 |
യുവഗായകരുടെ ഇടയിൽ ശ്രദ്ധേയമായ ഒരു സ്വരസാന്നിദ്ധ്യമാണു് സുമി അരവിന്ദ്. ഒരു മികച്ച ഗായിക എന്നതു കൂടാതെ ഒരു മികച്ച അവതാരക എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെടുവാനും പ്രേക്ഷകപ്രശംസ നേടുവാനും കഴിഞ്ഞിട്ടുണ്ടു് ഈ കലാകാരിക്കു്. സ്റ്റേജ് പ്രോഗ്രാമുകളിലെ ഒരു സജീവസാന്നിദ്ധ്യം തന്നെയാണു് സുമി. വിവിധ ടി വി ചാനലുകളിൽ സംഗീത, സംഗീതേതരപരിപാടികളുടെ മികച്ച അവതാരകയായി പ്രവർത്തിച്ചിട്ടുണ്ടു്. വളരെ പ്രസിദ്ധിയാർജ്ജിച്ച ‘സിങ് ആൻഡ് വിൻ’ എന്ന സംഗീത ടെലിവിഷൻ പരിപാടിയുടെയും, മ്യൂസിക് വൈബ്സ് (അൺപ്ലഗ്ഗ്ഡ് മ്യൂസിക്കൽ ഷോ), ‘ട്യൂൺ ഇൻ അറ്റ് കോഫി ടൈം’, ‘അമ്മ അമ്മായിഅമ്മ’ തുടങ്ങിയ അനേകം ടെലിവിഷൻ പരിപാടികളുടെയും അവതാരകയാണു് സുമി. ഭർത്താവു് ശ്രീ അരവിന്ദിനോടും, മകനോടും ഒപ്പം യു. എ. ഇ. യിൽ താമസിച്ചുവരുന്നു. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഒട്ടനവധി സ്റ്റേജ് ഷോകളിൽ പ്രസിദ്ധഗായകരുടെ സംഗീത പരിപാടികളിൽ പങ്കെടുക്കുവാനും അവരോടൊത്തു് പാടുവാനുമുള്ള ഭാഗ്യം ഈ ഗായികയ്ക്കു് ലഭിച്ചിട്ടുണ്ടു്. ‘മസാല റിപ്പബ്ലിക്’ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിനോടൊപ്പം ‘കളിചിരി ചേലുള്ള...’ എന്ന ഗാനം ആലപിച്ചിരിക്കുന്നതു് സുമി അരവിന്ദ് ആണു്. ചലച്ചിത്രപിന്നണിഗാനരംഗത്തു് സജീവമാകുവാൻ ആഗ്രഹിക്കുന്ന ഈ അനുഗൃഹീത ഗായിക ഭാവിയിലും നല്ല നല്ല ഗാനങ്ങൾ പാടുവാൻ ആഗ്രഹിക്കുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
ശ്രീ സത്യജിത്ത് നൽകിയ വിവരങ്ങൾ
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Mani Sharma | 1 |
Jassie Gift | 1 |
Bijibal | 1 |
Ronnie Raphael | 1 |
|
Lyricist | Songs |
Siju Thuravoor | 1 |
GS Vishakh | 1 |
Shibu Chakravarthy | 1 |
BK Harinarayanan | 1 |
|
|
Year | Songs |
2021 | 1 |
2015 | 1 |
2014 | 1 |
2010 | 1 |
|