CK Thennal
Singers
മലയാള നാടകഗാനശാഖയിലെ പ്രസിദ്ധരായവരുടെ പേരെടുത്തു നോക്കിയാൽ മുന്നിരയിലുണ്ടാവുന്ന ഒരു ഗായികയാണ് തെന്നൽ.
കൊച്ചിയിൽ ജനിച്ചു വളർന്ന തെന്നൽ എട്ട് സഹോദരീസഹോദരന്മാരടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ അംഗമാണ്. ചെറിയ പ്രായത്തിൽ തന്നെ ഗാനാലാപനത്തിൽ പ്രാഗൽഭ്യം പ്രകടിപ്പിച്ചതിനാൽ അഞ്ച് വയസ്സ് മുതൽ ഗാനമേളകളിൽ പാടുമായിരുന്നു. ആബേലച്ചന്റെ സംഘത്തിൽ ധാരാളം സ്റ്റേജ് ഷോകൾ നടത്തിയാണ് ആദ്യമായ് മലയാളിലകളുടെ ശ്രദ്ധയിൽ പെട്ടത്. ശ്രീ കുമരകം രാജപ്പന്റെ നാടക ഗാനങ്ങളിലൂടെ (ആദ്യമായി കലാശാല ബാബുവിന്റെ നാടകത്തിൽ) കൂടുതൽ പ്രശസ്തിയിലേക്കുയർന്നു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, തൃശൂർ ആകാശവാണിയിൽ ഓഡിഷൻ പാസ്സായി, അന്നുമുതൽ റേഡിയോയിൽ പാടുമായിരുന്നു. 1991 ലാണ് (ബി എ പാസ്സായിട്ടുണ്ട്) ആകാശവാണിയിൽ അനൗൺസറായി ജോലിയിയിൽ ചേർന്നത്. ആകാശവാണിയുടെ റൂളുകൾ അനുസരിച്ച് പ്രൊഫഷണലായി അപ്പോൾ പാട്ടുപാടൽ നിറുത്തേണ്ടി വന്നു. 2018 ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
ശാസ്ത്രീയ സംഗീതം 8 വർഷം ശ്രീ കെ വി മഹാദേവ അയ്യരുടെ ശിഷ്യത്തിൽ അഭ്യസിച്ചിരുന്നു.
300 ഓളം നാടകഗാനങ്ങൾ പാടി. നാനാ ഗാലപ്പ് പോൾ, വിശ്വാസ് അവാർഡ് തുടങ്ങി അനവധി അവാർഡുകൾ കിട്ടിയിട്ടുണ്ട്. ( നാടകഗാനങ്ങളിൽ സജീവമായി പാടിയിരുന്ന കാലത്ത് അത്തരം പാട്ടുകൾക്ക് സ്റ്റേറ്റ് അവാർഡ് അന്നുണ്ടായിരുന്നില്ല). താഴെ കൊടുത്തിരിക്കുന്നത് കുറച്ച് ഗാനങ്ങളുടെ വിവരങ്ങളെ ഉള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നവർ ഞങ്ങളെ അറിയിക്കുക. ഈ നല്ല ഗായികക്ക് തുടർന്നും ആശംസകളേകുന്നു
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
Kumarakam Rajappan | 18 |
Uncategorized | 11 |
Kumarakam Bose | 4 |
A Ananthapadmanabhan | 1 |
PK Kesavan Namboothiri | 1 |
|
Lyricist | Songs |
Uncategorized | 15 |
Poochakkal Shahul Hameed | 5 |
Ezhacheri Ramachandran | 3 |
AP Gopalan | 1 |
Konniyoor Bhas | 1 |
Kadammanitta Ramakrishnan | 1 |
PT Bhaskara Pothuwal | 1 |
Joji koottummel | 1 |
Mullanezhi | 1 |
Kalashetram Viswadas | 1 |
Chowalloor Krishnankutty | 1 |
Perumbuzha Gopalakrishnan | 1 |
Yusufali Kecheri | 1 |
S Ramesan Nair | 1 |
Pallippuram Mohanachandran | 1 |
|
|
Year | Songs |
NA | 14 |
Uncategorized | 12 |
1985 | 5 |
1988 | 2 |
1989 | 1 |
1990 | 1 |
|