Vani Viswanath
Producer
ഏതു വേഷവും ഇണങ്ങുമെന്നു് തെളിയിച്ചിട്ടുള്ള വാണി വിശ്വനാഥിന്റെ അഭിനയജിവിതത്തിലെ നാഴികക്കല്ലായ ചിത്രം ടി വി ചന്ദ്രന്റെ സൂസന്നയാണു്. തൃശൂര്‍ ഒല്ലൂര്‍ താഴത്തുവീട്ടില്‍ 1971 മേയ് 13നു് തൃക്കേട്ട നക്ഷത്രത്തിലാണു് വാണി ജനിച്ചതു്. വാണി അറിയപ്പെടുന്ന നടിയാകുമെന്നു് അച്ഛനും ജ്യോതിഷപണ്ഡിതനുമായ വിശ്വനാഥന് എഴുതി വച്ചു. ഗിരിജയാണു വാണിയുടെ അമ്മ. മൂന്നു് സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണു് കുടുംബം. നാലാം ക്ലാസ്സ് വരെ തൃശൂരിലാണു് പഠിച്ചതു്. അച്ഛന് മദ്രാസിലായതു കൊണ്ടു് തുടര്‍ന്നു് മദ്രാസിലേക്കു് താമസം മാറി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു് സിനിമയില്‍ അവസരം ലഭിച്ചതു്.
ജ്യോത്സ്യനായ അച്ഛനെ കാണാന്‍ വന്ന പ്രശസ്ത സംവിധായകന് വാണിയെ സിനിമയിലേക്കു് ക്ഷണിച്ചു. ശിവാജി ഗണേശന്റെ മണ്ണുക്കുള്‍ വൈരം ആയിരുന്നു ചിത്രം. തുടര്‍ന്നു് പൂന്തോട്ടക്കരന്.
മലയാളത്തില്‍ ആദ്യം അഭിനയിച്ച ചിത്രം കെ എസ് ഗോപാലകൃഷ്ണന്റെ തെന്നലെ നിന്നെയും തേടി ആയിരുന്നു. ഷറീഫായിരുന്നു നായകന്. സിദ്ദിഖ്ലാല്‍ കഥയെഴുതി മാണി കാപ്പന് സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗ് ആണു് വാണിയെ മലയാളത്തില്‍ ശ്രദ്ധേയയാക്കിയതു്. തുടര്‍ന്നു് ചില ചിത്രങ്ങളില്‍ നായികയായും ചിലതില്‍ ഉപനായികയായും അഭിനയിച്ചു. ജെ വില്യംസ് സംവിധാനം ചെയ്ത ദ ഗ്യാംഗില്‍ ആക്ഷന്‍ റാണിയായി. തുടര്‍ന്നു് നിരവധി ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു.
സൂസന്ന വാണിക്കു് അംഗീകാരം നേടിക്കൊടുത്തു. തെലുങ്കില്‍ നാല്പത്തിയൊന്നും, ഹിന്ദിയില്‍ മൂന്നും, കന്നട തമിഴ് ഭാഷകളില്‍ അഞ്ചു് വീതവും ചിത്രങ്ങളില്‍ അഭിനയിച്ച വാണി മലയാളത്തില്‍ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്.
നടന് ബാബുരാജാണു് ഭര്‍ത്താവു്. ഒരു മകള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Available Web Series : 0
Available Short Movies : 0