TR Sundaram
Producer
മലയാളസിനിമാ ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു നാമമാണ് ടി.ആർ.സുന്ദരത്തിന്റേത്.മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ ബാലൻ(1938)എന്ന ചിത്രത്തിന്റെ നിർമ്മാതാവ്.
തിരുചെങ്ങോട് രാമലിംഗ സുന്ദരം എന്ന ടി.ആർ.സുന്ദരം 1907ൽ കോയബത്തൂരിൽ ഒരു ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിൽ ജനിച്ചു.ഇംഗ്ലണ്ടിൽ പോയി ടെക്സ്റ്റൈൽ എഞിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം ടെക്സ്റ്റൈൽ രംഗത്തേക്കു കടന്നു.ഇക്കാലയളവിൽ തന്നെ ചലച്ചിത്ര രംഗത്തോട് താല്പര്യം തോന്നിയ അദ്ദേഹം തമിഴ്നാട്ടിലെ സേലത്ത് 1936ൽ മോഡേൺ തിയേറ്റേഴ്സ് എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിച്ചു.മോഡേൺ തിയേറ്റേഴ്സിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രത്തിന്റെ പേരാണ് 'സതി അഹല്യ'(1937)എന്ന തമിഴ് ചിത്രം.
മലയാള-തമിഴ് സിനിമാ ചരിത്രത്തിൽ ഉണ്ടായ പുതുമകളുടെ പേരിൽ ഇദ്ദേഹത്തിന്റെ പേര് സ്മരിക്കപ്പെടുന്നു.
1.മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു.
2.തമിഴിലെ ആദ്യത്തെ വർണചിത്രമായ 'ആലിബാബയും 40 തിരുടർകളും'(1955)നിർമ്മിച്ചു സംവിധാനം ചെയ്തു.
3.മലയാളത്തിലെ ആദ്യ വർണ ചിത്രമായ 'കണ്ടം ബെച്ച കോട്ട്'(1961) നിർമ്മിച്ചു സംവിധാനം ചെയ്തു.
1937 ആഗസ്റ്റ് 17ന് ഷൂട്ടിംഗ് ആരംഭിച്ച 'ബാലൻ'ഡിസംബർ31ന് പൂർത്തിയാക്കുകയും 1938 ജനുവരി 19ന് കേരളത്തിൽ റിലീസ് ചെയ്യുകയും ചെയ്തു.ഈ ചിത്രത്തിന്റെ ചെലവ് കേവലം 30000 രൂപ മാത്രമായിരുന്നു.
ടി.ആർ.സുന്ദരം 1963 ആഗസ്റ്റ് 30ന് അന്തരിച്ചു.
തയ്യാറാക്കിയത്-പി.സന്ദീപ്
കടപ്പാട്-വിക്കി പീഡിയ,പെർസ്പെക്റ്റീവ് പബ്ളിക്കേഷൻ,ബി.വിജയകുമാർ
Available Movies : 2
Available Web Series : 0
Available Short Movies : 0
Relevant Articles