John Abraham
Musician
1937ല്‍ കുട്ടനാട്ടു ജില്ലയില്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. മുത്തച്ഛന്റെ കൂടെയായിരുന്നു വിദ്യാഭ്യാസകാലം ചിലവഴിച്ചതു്. അദ്ദേഹമാണു് ആദ്യമായി ജോണിന്റെ കൈകളില്‍ ക്യാമറ നല്കിയതു്. വിദ്യാഭ്യാസശേഷം ബെല്ലാരിയില്‍ ഇന്‍ഷുറന്‍സ് ഏജന്റായി ജോലി നോക്കി. അതിനു ശേഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു് സംവിധാനം പഠിച്ചു. 1969ല്‍ ഇറങ്ങിയ ഉസ്ക്കി റൊട്ടി എന്ന ചിത്രത്തില്‍ മാണി കൗളിന്റെ സഹായിയായി സിനിമാരംഗത്തു് പ്രവേശിച്ചു. കേരളത്തില്‍ ചിത്രീകരിച്ചു റിലീസാവാത്ത ചില ഹിന്ദി ഫീച്ചര്‍ ഫിലുമകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. ആദ്യ ചിത്രം വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ 1967ല്‍ പുറത്തിറങ്ങി.
ജോണ്‍ എബ്രഹാമിന്റെ അന്താരാഷ്ട്ര പ്രശസ്തിയേക്കുയര്ത്തിയ അഗ്രഹാരത്തിലെ കഴുത എന്ന തമിഴ് ചിത്രം 1977ല്‍ റിലീസായി. 1984ല്‍ സ്ഥാപിതമായ ഒഡീസ കളക്ടീവ് എന്ന സംഘടനയില്‍ ജോണ്‍ പ്രവര്‍ത്തിച്ചു.
ഈ സംഘടന കൊച്ചിയില്‍ 1984ല്‍ തന്നെ നായകളി എന്ന തെരുവുനാടകം അവതരിപ്പിച്ചുകൊണ്ടു് രംഗപ്രവേശം ചെയ്തു. ഒഡീസ ചാര്‍ളി ചാപ്ലിന്റെ ദി കിഡ്സ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടു് അമ്മ അറിയാന്‍ എന്ന ചിത്രത്തിനു് ധനം ശേഖരിച്ചു. 1987ല്‍ ജോണ്‍ എബ്രഹാം അന്തരിച്ചു.
മരണശേഷം ജോണിനെ മലയാള സിനിമയുടെ ഇതിഹാസ പുരുഷന് എന്നു് പല പ്രഗത്ഭരും വാഴ്ത്തി. സാമൂഹ്യജീവിതവുമായി വലിയ അകലം സൃഷ്ടിച്ച ഒരു ഏകാകിയായിരുന്നു ജോണ്‍. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ജനകീയ സിനിമകളായിരുന്നു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കും ജോണ്‍ ആണു് തിരക്കഥയെഴുതിയതു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010