Job
Musician
1929 ജൂണ്‍ പതിനാറു് എറണാകുളത്ത് വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി ജനിച്ചു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര് ശിവരാമന് നായര്‍ എന്നിവരായിരുന്നു കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കന്മാര്. പിന്നീടു് ജിതേന്ദ്രപ്രതാപനില് നിന്നു് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങള്‍ക്കു് സംഗീതം നല്കിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആര്‍ട്ട്സ് ക്ലബ്ബുമായുള്ള ബന്ധമാണു് ജോബിനെ നാടകങ്ങളില്‍ എത്തിച്ചതു്. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്കു് ഈണമിട്ടുകൊണ്ടു് ജോബ് പ്രശസ്തനായി. ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു് ഈണമിട്ടുകൊണ്ടു് സിനിമയിലെത്തി. 65ല്‍ റിലീസായ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിലെ അല്ലിയാമ്പല്‍ എന്ന ഗാനം എക്കാലത്തും പ്രേക്ഷകര്‍ക്കു് പ്രീയങ്കരമാണു്. തൊമ്മന്റെ മക്കളാണു് മറ്റൊരു ചിത്രം.
2003 ഒക്ടോബറില്‍ അന്തരിച്ചു. ഭാര്യ ഗ്രേസ്. മക്കള്‍ അജയ്, ജെയ്സണ്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Nelson Fernandez | 1 |
|
Singers | Songs |
Kaviyoor Ponnamma | 1 |
|
|
|
Relevant Articles