Idavela Babu
Editor
1963ല്‍ രാമന്റെയും ശാന്തയുടെയും മകനായി ഇടവേള ബാബു ഇരിഞ്ഞാലക്കുടയില്‍ ജനിച്ചു. ഇരിഞ്ഞാലക്കുട ഗവണ്മെന്റ് എല്‍ പി സ്ക്കൂളിലും, ഗവണ്മെന്റ് മോഡല്‍ ഹൈസ്ക്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു് ഇരിഞ്ഞാലക്കുട ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചു് 1984ല്‍ ബി കോം പാസ്സായി. സ്ക്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ 1977ല്‍ നടന്ന 17-മതു് സംസ്ഥാന സ്ക്കൂള് യൂവജനോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
1980, 1981, 1982, 1983 വര്‍ഷങ്ങളില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ക്രിസ്ത്യന്‍ കോളേജിനെ പ്രതിനിധീകരിച്ചു് നൃത്ത മത്സരത്തിനു് സമ്മാനങ്ങള്‍ നേടി.
സ്ക്കൂളിലും കോളേജിലും പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി നാടകങ്ങളില്‍ വേഷമിട്ട ബാബു 1981ല്‍ പി പത്മരാജന് കഥയെഴുതി മോഹന്‍ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെയാണു് സിനിമയിലെത്തിയതു്. ഇതോടെ ഇടവേള ബാബു എന്നു് അറിയപ്പെട്ടു തുടങ്ങി. ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ച ബാബു മീനാബസാര്‍ എന്ന ഹിന്ദി ചിത്രത്തിലും കഴിവു് തെളിയിച്ചു.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവു് മെമ്പറായ ഇടവേള ബാബു നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടു്,
അറിയപ്പെടുന്ന ഒരു ഡബ്ബിംഗ് ആര്ട്ടിസ്റ്റാണു്.
ഒരു സഹോദരനുണ്ടു്. ജയചന്ദ്രന് ബിസിനസ്സ് ചെയ്യുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Web Series : 0
Available Short Movies : 0