PRS Pillai
Director
കാഞ്ഞിരപ്പിള്ളി വില്ലാഞ്ചിറ ശ്രീ എസ് രാമനാഥ പിള്ളയുടെയും ശ്രീമതി കല്യാണിയമ്മയുടെയും പുത്രനായി 1921 സെപ്തംബർ 28 നു ജനിച്ചു. മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ബിരുദം സമ്പാദിച്ച ശേഷം ഒരു വർഷം നിയമം പഠിച്ചു. 1946 ൽ ശ്രീ ജിതൻ ബാനർജിയുടെ കീഴിൽ മദ്രാസ് ന്യൂട്രോൺ സ്റ്റുഡിയോയിൽ സംവിധാനം പഠിച്ചു. ക്യാമറ, ചിത്രസംയോജനം , പ്രോസസിംഗ് മുതലായ വകുപ്പുകളിലും ജോലീ ചെയ്തിട്ടുണ്ട്. അതിനു ശേഷം നിരവധി എഡ്യൂക്കേഷണൽ ഫിലിമുകൾ സംവിധാനം ചെയ്തു. 1951 ൽ കലാസാഗർ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ചു.. തിരമാല എന്ന മലയാള ചിത്രം നിർമ്മിച്ചു.
1954 ൽ കേന്ദ്ര ഗവണ്മെന്റിന്റെ ഫിലിംസ് ഡിവിഷനിൽ ഡയറക്ടർ ആയി ചേർന്നു.30 ൽ പരം ഡോക്യുമെന്ററി ചിത്രങ്ങൾ നിർമിച്ചു.1962 ൽ വിർജീനിയ ടുബാക്കോ എന്ന ഡോക്യുമെന്ററി ചിത്രം നിർമ്മിച്ചത് രാഷ്ടപതിയുടെ അവാർഡ് കരസ്ഥമാക്കി.കേന്ദ്ര ഗവണ്മെന്റിന്റെ ഫെലോഷിപ്പോടു കൂടി ചിത്രസംവിധാനത്തിൽ പാരീസിൽ കൂടുതൽ പഠനം നടത്തി.യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്
1962 മുതൽ പ്രതിരോധ വകുപ്പിൽ ഫിലിം പ്രൊഡ്യൂസർ ആയിരുന്നു.വിവാഹിതാണ്. പൊൻ കുന്നത്ത് കമലാലയത്തിൽ ശ്രീമതി രാജമാണ് സഹധർമ്മിണി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Available Web Series : 0
Available Short Movies : 0