Thulasidas
Singers
|
Year of First Song | 2001 |
Year of Last Song | 2001 |
Number of Songs | 2 |
Movies Sung in | 1 |
Favorite Musician | Gandharva |
Favorite Lyricist | MK Ravi |
Popular Raga | |
Favorite Director Sung For | V Swaminathan |
Number of Years in the Field | 1 |
ഗോപാലക്കുറുപ്പിന്റെയും പങ്കജാക്ഷി അമ്മയുടെയും മകനായി 1965 ജനുവരി 28നു് ഉത്രം നക്ഷത്രത്തില്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂടിലാണു് തുളസിദാസ് ജനിച്ചതു്. നാലു് സഹോദരങ്ങള്‍ ഉണ്ടു്. ആലുംതറ എല്‍ പി സ്ക്കൂളിലും വെഞ്ഞാറമ്മൂടു് ഹൈസ്ക്കൂളിലും നിലമേല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങളില്‍ അഭിനയിച്ചു് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടു്. പഠിത്തത്തിനു ശേഷം സംവിധാനത്തിലേക്കു് കടക്കുകയായിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം എഴുതി അഭിനയിച്ചിട്ടുണ്ടു്.
24 ഓളം ചിത്രങ്ങള്‍ സഹസംവിധായകനായിട്ടുണ്ടു്. സിനിമയിലേക്കു് കടന്ന സമയത്താണു് പി ജെ ആന്റണി മാഷ് തുളസീധരന്‍ എന്ന പേരു് മാറ്റി തുളസീദാസ് ആക്കാന്‍ നിര്‍ദ്ദേശിച്ചതു്. 1982ല്‍ ഊതിക്കാച്ചിയ പൊന്നു് എന്ന ചിത്രത്തിലൂടെ സഹസംവിധാന രംഗത്തു് എത്തി. 1989ല്‍ ഇറങ്ങിയ ഒന്നിനു പിറകെ മറ്റൊന്നു് ആണു് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ചതു്. കോളേജ് കുമാരനു വേണ്ടിയായിരുന്നു. അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സിനിമയില്‍ പല മേഘലയിലുമുള്ളവരെ കൊണ്ടുവരാന്‍ തുളസിദാസിനു് സാധിച്ചിട്ടുണ്ടു്. നടി ഗോപിക, നടന് ദേവന്, ക്യാമറാമാനു് വേണുഗോപാല്‍, ഗായിക രഞ്ജിനി ജോസ് എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.
ഭാര്യ ഷൈനി. മകന് സൂര്യദാസ്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........