TK Pareekutty
Producer
നീലക്കുയിലിനു 1954 ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടാം സമ്മാനവും പ്രസിഡന്റിന്റെ വെള്ളിമെഡലും സമ്പാദിച്ച് മലയാള സിനിമായ്ക്ക് കീർത്തി നേടിക്കൊടുത്ത ശ്രീ. പരീക്കുട്ടി സാഹിബ് 1909 ൽ ഫോർട്ടുകൊച്ചിയിലാണ് ജനിച്ചത്. പറയത്തക്ക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ടി കെ പരീക്കുട്ടി ഒരു നല്ല വ്യവസായ പ്രമുഖനെന്ന പേരു സമ്പാദിച്ചു.അദ്ദേഹം ഒരു ബോട്ട് ഓണറും ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറുമായിരുന്നു. 1952 ൽ ചന്ദ്രതാരാ പിക്ചേഴ്സ് എന്ന പേരിൽ ഫിലിം വിതരണം ആരംഭിച്ചു. 1954 ൽ നീലക്കുയിലോടു കൂടി നിർമ്മാണരംഗത്തു വന്നു. നീലക്കുയിലിനു ശേഷം രാരിച്ചൻ എന്ന പൗരൻ, നാടോടികൾ , മുടിയനായ പുത്രൻ, മൂടുപടം , തച്ചോളി ഒതേനനൻ, ഭാർഗ്ഗവീ നിലയം, കുഞ്ഞാലിമരയ്ക്കാർ, ആൽമരം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. ഇവയിൽ മുടിയനായ പുത്രനു 1961 ലും തച്ചോളി ഒതേനനു 1964 ലും, കുഞ്ഞാലി മരയ്ക്കാർക്ക് 1967 ലും പ്രസിഡണ്ടിന്റെ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. മിസ്റ്റർ പരീക്കുട്ടിയാണ് കേരളത്തിൽ ആദ്യത്തെ 70 m m തിയേറ്ററായ സൈന കൊച്ചിയിൽ നിർമ്മിച്ചത്.
1969 ജൂലൈ 21 നു ഹൃദയ സ്തംഭനം മൂലം ശ്രീ പരീക്കുട്ടി നിര്യാതനായി. ശ്രീ. പരീക്കുട്ടിയ്ക്ക് നാലു ഭാര്യമാർ ഉണ്ടായിരുന്നെങ്കിലും സന്താന ഭാഗ്യമുണ്ടായില്ല
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 9
Available Web Series : 0
Available Short Movies : 0