Reji Nair
Director
മലപ്പുറം സ്വദേശിയാണു് തിരക്കഥാകൃത്തു് റെജി നായര്‍. 1973 മേയ് മാസം 21നു് ഉണ്ണികൃഷ്ണന് നായരുടെയും രാജകുമാരിയുടെയും മകനായി ജനിച്ചു. വിമല്‍രാജ്, ഷാജി എന്നിവര്‍ സഹോദരങ്ങളാണു്. ഏഴൂര്‍ ജി എച്ച് എസ്, കാലിക്കട്ട് സ്കോള്‍ കോളേജ്, ബോംബെ ദേവേഴ്സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമാണു് റെജി.
പത്തോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ടു്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിനു് തിരക്കഥ എഴുതിക്കൊണ്ടാണു് സിനിമയില്‍ എത്തിയതു്. ഒരുവനാണു് മറ്റൊരു ചിത്രം.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Available Web Series : 0
Available Short Movies : 0