NN Pisharady
Lyricist
|
Year of First Song | 1954 |
Year of Last Song | 1954 |
Number of Songs | 2 |
Movies Written Songs For | 1 |
Favorite Singer | - |
Favorite Musician | TR Pappa |
Favorite Director Written Songs For | F Nagoor |
Number of Years in the Field | 1 |
സംവിധായകനായ ശ്രീ പിഷാരടി പേരെടുത്ത ഒരെഴുത്തുകാരനും കൂടിയാണ്.അറുപതോളം ചെറുകഥകളും നാലു നോവലുകളും അനേകം റേഡിയോ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1953 ലാണ് പിഷാരടി സിനിമാവേദിയിലേക്ക് പ്രവേശിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രം നിണമണിഞ്ഞ കാല്പാടുകൾ ആണ്.പ്രസ്തുത ചിത്രത്തിനു പ്രസിഡണ്ടിന്റെ വെള്ളിമെഡലും മൂന്ന് അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്.പിന്നീട് അമ്മു , മുൾക്കിരീടം എന്നീ പടങ്ങളും സംവിധാനം ചെയ്തു.പെരുമ്പാവൂരാണ് ശ്രീ പിഷാരടിയുടെ ജന്മദേശം. ശ്രീ നാരായണ പിഷാരടിയുടെയും ശ്രീമതി കുഞ്ചി പിഷാരസ്യാരുടെയും പുത്രനായി 1105 മീനമാസത്തിൽ ജനിച്ചു. ബി എ വരെ പഠിച്ചിട്ടുണ്ട്.
മേൽ വിലാസം : രാധാനിവാസ്, പാറപ്പുറം, കാഞ്ഞൂർ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........