Kollam Thulasi
Lyricist
കൊല്ലം തൃക്കരുവ പഞ്ചായത്തില്‍ കാഞ്ഞാവെളി കുറ്റിവഴികത്ത് ശാസ്ത്രി പി എസ് നായരുടെയും ഭാരതിയമ്മയുടെയും രണ്ടാമത്തെ മകന്. ജനനം 1949 മേയില്‍. പ്രാക്കുളത്തും കൊല്ലത്തുമായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം.
ഫാത്തിമ മാതാ നാഷനല്‍ കോളേജില്‍ നിന്നും ഡിഗ്രി പാസ്സായ ശേഷം ചരിത്രത്തില്‍ പോസ്റ്റ്ഗ്രാജുവേഷനും, ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. 1970ല്‍ കേരള മുനിസിപ്പല്‍ സര്‍വ്വീസില്‍ കോഴിക്കോട്ട് കോര്‍പ്പറേഷനില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ ആദ്യമായി നാടകത്തിലഭിനയിച്ചു. ഡബ്ബിംഗ് ആര്ട്ടിസ്റ്റായിട്ടാണു് സിനിമയിലെത്തിയതു്.
1986ല്‍ ശ്രീകുമാരന്‍ തമ്പിയുടെ യുവജനോത്സവത്തിലൂടെ നടനായ തുളസി ധാരാളം ചിത്രങ്ങളില്‍ വിവിധ വേഷങ്ങള്‍ അഭിനയിച്ചു. സമുറായി എന്ന സിനിമയില്‍ പ്രധാന വില്ലനായി തമിഴ് സിനിമയിലെത്തി. ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയനാണു്.
മുനിസിപ്പല്‍ സര്‍വ്വീസില്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും വിരമിച്ചു. വലിയശാലയിലാണു് താമസം.
ഭാര്യ വിജയാ തുളസി തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥയാണു്. ഏക മകള്‍ ഗായത്രി വിവാഹിതയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Anil Balakrishnan | 5 |
|
Singers | Songs |
Biju Narayanan | 2 |
G Venugopal | 1 |
Kollam Thulasi | 1 |
Kavalam Sreekumar | 1 |
|
|
|