Jithin Shyam
Musician
|
Year of First Song | 1978 |
Year of Last Song | 1995 |
Number of Songs | 20 |
Movies Composed | 5 |
Favorite Singer | KJ Yesudas |
Favorite Lyricist | Bichu Thirumala |
Raga Most Composed In | |
Favorite Director Composed For | P Gopikumar |
Number of Years in the Field | 18 |
പ്രശസ്ത സംഗീത സംവിധായകനായിരുന്ന ശ്രീ ജിതിൻ ശ്യാം 1947 ൽ ആലപ്പുഴയിൽ ജനിച്ചു. യഥാർത്ഥ പേരു് മുഹമ്മദ് ഇസ്മയിൽ. ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ആകൃഷ്ടനായിരുന്നു. തന്റെ പതിനെട്ടാം വയസ്സിൽ അദ്ദേഹം ആലപ്പുഴയിൽ നിന്നും മുംബൈയിൽ എത്തിച്ചേർന്നു. അവിടെവെച്ചു് സുപ്രസിദ്ധ സംഗീത സംവിധായകനായ നൗഷാദിനെ പരിചയപ്പെടുകയും വൈകാതെ അദ്ദേഹത്തിന്റെ അടുത്ത ശിഷ്യനായിത്തീരുകയും സംഗീതസംവിധാനരംഗത്തു് അദ്ദേഹത്തിന്റെ സഹായിയായി കൂടുകയും ചെയ്തു. 1977 ൽ ഹിന്ദി ചലച്ചിത്രരംഗത്തു് ‘ലോക്കൽ ട്രെയിൻ’ എന്ന ചിത്രത്തിലെ ‘ഏ മൗലാ....’എന്നു തുടങ്ങുന്ന ഗാനത്തോടെ സ്വതന്ത്ര സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്തു. ഹിന്ദി ചലച്ചിത്രരംഗത്തു് പ്രമുഖ ഗായകരും സംഗീത സംവിധായകരും ആയി അടുത്ത ബന്ധം പുലർത്തിയിരുന്നു. മുഹമ്മദ് റഫിയുമായി ആത്മബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം റഫി സാബിനുവേണ്ടി ആറിലധികം ഹിന്ദി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ടു്. ‘തളിരിട്ട കിനാക്കൾ’ എന്ന ചിത്രത്തിലെ ‘ഷബാബ് ലേകേ വോ...’ എന്ന ഹിന്ദിഗാനം ആലപിച്ചുകൊണ്ടു് മലയാള ചലച്ചിത്രരംഗത്തു് മുഹമ്മദ് റഫി തന്റെ സാന്നിദ്ധ്യം അറിയിച്ചതും ജിതിൻ ശ്യാമിന്റെ സംഗീത സംവിധാനത്തിലൂടെയാണു്. ‘തണൽ’ എന്ന ചിത്രത്തിലൂടെയാണു് മലയാളചലച്ചിത്ര രംഗത്തു് പ്രവേശിച്ചതു്. തണൽ, തളിരിട്ട കിനാക്കൾ,പൊന്മുടി,വിസ,സുന്ദരി നീയും സുന്ദരൻ ഞാനും എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനമാണു് മലയാളത്തിൽ നിർവ്വഹിച്ചിട്ടുള്ളതു്. സംഗീത സംവിധാനത്തിൽ വേറിട്ട ഒരു ശൈലിയുടെ ഉടമയായിരുന്ന ഇദ്ദേഹത്തിന്റെ പല മലയാളഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണു്. മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ജിതിൻശ്യാം ഹിന്ദി, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി ഒട്ടനവധി സിനിമകൾക്കുവേണ്ടി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ടു്.
ഭാര്യ - പരേതയായ ഹാജിറ. മക്കൾ - രഹ്ന, അസ്ലം,ബബ്ലു, നസീർ ഹുസൈൻ. 2015 ഫെബ്രുവരി 4നു് ജിതിൻ ശ്യാം തന്റെ 68 മത്തെ വയസ്സിൽ അന്തരിച്ചു. മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം മരിക്കുന്നതിനു് ഏതാനും ആഴ്ച്ചകൾക്കു് മുൻപാണു് ജന്മദേശമായ ആലപ്പുഴയിൽ താമസമാക്കാൻ എത്തിയതു്.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Tables: Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Lyricist | Songs |
Bichu Thirumala | 6 |
Balu Kiriyath | 3 |
Jamal Kochangadi | 2 |
P Bhaskaran | 2 |
Ayish Kamal | 2 |
Ranjith Mattanchery | 2 |
Gireesh Puthenchery | 2 |
Perumpuzha Gopalakrishnan | 1 |
|
Singers | Songs |
KJ Yesudas | 6 |
S Janaki | 3 |
Vani Jairam | 2 |
KS Chithra | 2 |
Mohammed Rafi | 1 |
KJ Yesudas,Vani Jairam,Chorus | 1 |
Zero Babu,S Janaki | 1 |
Zero Babu | 1 |
MG Sreekumar,KS Chithra | 1 |
MG Sreekumar | 1 |
KJ Yesudas,Jency | 1 |
|
|
Year | Songs |
1980 | 6 |
1995 | 4 |
1983 | 4 |
1982 | 4 |
1978 | 2 |
|
Relevant Articles