കോഴിക്കോട് വെസ്റ്റി ഹില്ലില്‍ ഇരുമ്പനത്തു വീട്ടില്‍ ഐ വി ചന്ദ്രന്റെയും കെ വി കൗസല്യയുടെയും പുത്രനായി 1948 മാര്‍ച്ചു് 28നു് ജിനിച്ചു. എസ് എസ് എല്‍ സി പാസ്സായശേഷം മദ്രാസ് സ്ക്കൂള് ഒഫ് ആര്‍ട്ട്സില്‍ നിന്നു് ചിത്രകലയില്‍ ഡിപ്ലോമ നേടി.
1968ല്‍ എ ബി രാജിന്റെ കളിയല്ല കല്യാണത്തില്‍ കലാസംവിധായകനായി ചിലച്ചിത്രജിവിതം ആരംഭിച്ചു. തുടര്‍ന്നു് ഛായാഗ്രകനായും സംവിധാന സഹായിയായും പ്രവര്ത്തനമേല വ്യാപിപ്പിച്ചു. 1975ല്‍ ഉത്സവം എന്ന സിനിമയിലൂടെ സ്വാതന്ത്രസംവിധായകനായി. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിച്ച ഉത്സവം മലയാള സിനിമാ ചരിത്രത്തില്‍ വഴിത്തിരിവായി. തുടര്‍ന്നു് ശശി ഷെറീഫ് മുരളി മൂവീസ് രാമചന്ദ്രന് കൂട്ടുകെട്ടു് മലയാള സിനിമയുടെ ഗതി മാറ്റി. 1978ല്‍ റിലീസായ അവളുടെ രാവുകളാണു് ശശിയെയും ഷെറീഫിനെയും രാമചന്ദ്രനെയും കൂടുതല്‍ പ്രശസ്തിയിലേക്കുയര്ത്തിയതു്.പിന്നീടു് പത്മരാജന്റെ തിരക്കഥയില്‍ ഇതാ ഇവിടെ വരെ ഒരുക്കിയതോടെ തികവാര്‍ന്ന ഒരു ക്രാഫ്റ്റ്സ്മാനായി ശശി മാറി.
ഇതിനകം ധാരാളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശി ഹിന്ദി, തമിഴ്,
സിനിമയിൽ കലാ സംവിധായകനായി വന്നു. പിന്നീട് സഹ സംവിധായകനായി കുറേ സിനിമകൾ ചെയ്തു. ഇരുപത്തി ഏഴു വയസ്സിൽ ആദ്യത്തെ സിനിമ സംവിധാനം ചെയ്തു. ചിത്രം ഒരു വൻ വിജയമായിരുന്നുവെങ്കിലും ശശിയുടെ പേർ ചിത്രത്തിൽ ചേർത്തിരുന്നില്ല. ഉത്സവം (1975)എന്ന സിനിമയിലാണ് ആദ്യമായി സംവിധായകൻ എന്ന ക്രഡിറ്റ് കിട്ടുന്നതു് . ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സിനിമകളുടെ സംവിധായകൻ എന്ന ബഹുമതി ശശിക്കുണ്ട്. 1977ൽ പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്തതിൽ എട്ടെണ്ണം ഹിറ്റുകൾ ആയിരുന്നു.
“അ” എന്ന അക്ഷരം ഭാഗ്യ വാഹിനിയാണെന്ന ഉറച്ച വിശ്വാസം ശശിക്കുണ്ടായിരുന്നു. “അനുഭവം” എന്ന സിനിമയിൽ തുടങ്ങി കുറേ ചിത്രങ്ങളുടെ പേരുകൾ എല്ലാം “അ” എന്ന അക്ഷരത്തിൽ തുടങ്ങുന്നവയായിരുന്നു. ഏതു വിഷയവും കൈകാര്യം ചെയ്യനുള്ള ധൈര്യവും, സൂപ്പർ താരങ്ങളില്ലാതെ ചിത്രം വിജയിപ്പിക്കാം എന്ന വിശ്വാസവും ശശിക്കുണ്ടായിരുന്നു. ആലപ്പി ഷെറിഫ്, പദ്മരാജൻ, എം.ടി. വാസുദേവൻ നായർ, ടി. ദാമോദരൻ എന്നിവരെല്ലാം ശശിക്കു വേണ്ടി തിരക്കഥകൾ എഴുതിയിട്ടുണ്ട്. കേരളത്തിൽ നിന്നു മറു നാട്ടിൽ പോയി സിനിമ നിർമ്മിച്ച ആദ്യത്തെ സംവിധായകനും ശശിയായിരുന്നു.
ഏകദേശം നൂറ്റി അൻപതു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവളുടെ രാവുകൾ എന്ന പ്രായപൂർത്തിയായവർക്ക് മാത്രം കാണാവുന്ന സിനിമ വൻ വിജയമായിരുന്നു. ആ സിനിമയിൽ അഭിനയിച്ച നടി സീമയെ വിവാഹം ചെയ്തു. മമ്മൂട്ടി എന്ന നടന്റെ സാധ്യതകൾ കണ്ടറിഞ്ഞതു് ശശിയായിരുന്നു. ദേവാസുരം വൻ വിജയം കൈവരിച്ച മറ്റൊരു ശശി ചിത്രം.
തെലുങ്ക് എന്നീ ഭാഷകളിലും സിനിമകള്‍ ഒരുക്കിയിട്ടുണ്ടു്.
തമിഴ് ചിത്രങ്ങള്‍ : പകലില്‍ ഒരു ഇരവു്, കൈകേയി, ചലനം, ഒരേ വാനം ഒരേ ഭൂമി, കാളി, ഗുരു, ഇല്ലം, കോലങ്ങള്‍.
ഹിന്ദി ചിത്രങ്ങള്‍ : പതീത, ജിഗര്‍, മന് കാ ആംഗന്‍, പ്രതിക്ഷോധ്, കരിഷ്മാ, ഓം കസം, അനോകി റിഷ്താ.
തെലുങ്ക് ചിത്രങ്ങള്‍ : കാളി, ഗുരും.
ഭാര്യ സീമ. മക്കള്‍ അനു, അനി
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍, വി. മാധവൻ കുട്ടി
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Wikipedia
The Hindu , 2006 April 28th
Rahul Balachandran