Captain Raju
Story
1950 ജൂണ്‍ 27നു് പത്തനംതിട്ട ഓമല്ലൂര്‍ കുര്യന്റയ്യത്ത് കെ ജി ഡാനിയലിന്റെയും അന്നമ്മയുടെയും മൂന്നാമത്തെ മകനായി ജനനം. ആറു സഹോദരങ്ങള്‍. ഓമല്ലൂര്‍ സര്‍ക്കാര്‍ യു പി സ്ക്കൂളിലും ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലുമായിരുന്നു സ്ക്കൂള് വിദ്യഭ്യാസം. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം മുംബയിലെത്തി.
ആര്‍മിയില്‍ ഓഫീസറായി ജോലി നോക്കുന്ന സമയത്തു് അമച്വര്‍ നാടകങ്ങളുമായി ബന്ധപ്പെട്ടു. 1978ല്‍ ജോലി രാജി വയ്ക്കുകയും ചെയ്തു. തുടര്‍ന്നു് മുഴുവന്‍ സമയവും നാടകസമിതിക്കു വേണ്ടി പ്രവര്‍ത്തിച്ചു. ജോഷി സംവിധാനം ചെയ്ത രക്തമാണു് ആദ്യ ചിത്രം. തുടര്‍ന്നു് നിരവധി സിനിമയില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തു് സജീവമാണു്. ഇതാ ഒരു സ്നേഹഗാഥയിലൂടെ സംവിധായകനുമായി.
ഭാര്യ പ്രമീള. മകന് രവി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Mr Pavanaayi 99.99 |
Captain Raju |
Roopak,Nishak |
Roopak,Nishak |
2019 |
Captain Raju |
Available Web Series : 0
Available Short Movies : 0