CRK Nair
ഡോക്ടർ സി ആർ കൃഷ്ണപിള്ളയുടെ അനന്തിരവനായ രാമൻ കുട്ടി നായർ പറവൂർ സ്വദേശിയാണ്. വിദ്യാഭ്യാസാനന്തരം ആകാശവാണി ഡെൽഹി നിലയത്തിൽ ഉദ്യോഗസ്ഥനായി ഉദ്യോഗം രാജി വെച്ച് മദ്രാസിലെത്തി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു. അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സ് , ജയമാരുതി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ നിർമിക്കപ്പെട്ട നിരവധി ചിത്രങ്ങളുടെ നിർമ്മാണ നിർവാഹകനായി പ്രവർത്തിച്ചു. പല ചിത്രങ്ങളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. കേരള ഫിലിം ചേംബർ ഓഫ് കമേഴ്സിന്റെ ആരംഭകാലം മുതൽ മാനേജരായി പ്രവർത്തിച്ച് ഫിലിം വ്യവസായികളുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രീഭൂതനായി.1969 ഒക്റ്റോബറിൽ ഉദ്യോഗം രാജിവെച്ച് ചിത്രനിർമ്മാണത്തിൽ ഏർപ്പെട്ടു.പ്രത്യൂഷചിത്ര എന്ന ബാനറിൽ രാമൻ കുട്ടി നായർ നിർമ്മിച്ച പ്രഥമ ചിത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0