C Sadasivan Nair
സിനിമാരംഗത്തു് സദാശിവം എന്നറിയപ്പെടുന്ന ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണു്. 4-2-1940-ൽ പാപ്പനംകോട്ടു ജനിച്ചു. കരുമത്തു് അംബുജാക്ഷിയമ്മയും, പി. ചെല്ലപ്പൻപിള്ളയുമാണു് മാതാപിതാക്കൾ. ചെറുപ്പത്തിലെ സിനിമാക്കമ്പക്കാരനായിരുന്ന സദാശിവം 1957-ൽ മദ്രാസിലെത്തി. അരുണാചലം സ്റ്റുഡിയോ ഉടമസ്ഥൻ ശ്രീ. എ. കെ. വേലൻ ഇദ്ദേഹത്തെ സ്റ്റുഡിയോയിലെ മേക്കപ്പ് വിഭാഗത്തിൽ നിയമിച്ചു. ‘തൈപിറന്താൽ വഴിപിറക്കും’ എന്ന തമിഴുചിത്രത്തിനു വേണ്ടിയാണു് സദാശിവം ആദ്യമായി അഭിനേതക്കളെ അണിയിച്ചൊരുക്കിയതു്. ധാരാളം മലയാളചിത്രങ്ങൾക്കും, തമിഴുചിത്രങ്ങൾക്കും, ഒരു ബംഗാളിചിത്രത്തിനും വേണ്ടി മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ടു്. ശ്രീമതി. എസ്. ലീലയാണു് ഭാര്യ. ഇവർക്കു് ഒരു പുത്രനുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :