Bahadoor
Singers
1930 ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളായി ജനിച്ചു.യഥാര്‍ത്ഥ പേര് പി. കെ. കുഞ്ഞാലു. ബഹദൂർ വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്രജീവിതത്തിലേക്ക് കാലെടുത്തു വക്കുന്നത്. ആദ്യകാലത്ത് തന്റെ അഭിനയജീവിതം ബഹദൂർ നാടകത്തിലൂടെയാണ് തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ആദ്യം ജീവിത മാർഗ്ഗത്തിനു വേണ്ടീ ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്.
ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കുഞ്ഞാലുവിന്റെ മനസ്സു നിറയെ നാടകവും സിനിമയുമായിരുന്നു. അഭിനയത്തിലെന്ന പോലെ പഠിത്തത്തിലും മുടുക്കനായിരുന്നു. പത്താം ക്ലാസ് ഫസ്റ്റ് ക്ലാസില്‍ പാസായി. തുടര്‍ന്നു് കോഴിക്കോട് ഫറൂക്ക് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. സാമ്പത്തിക പരാധീനത കാരണം പഠനം ഉപേക്ഷിച്ചു് സ്വകാര്യബസ്സില്‍ കണ്ടക്ടറായി. ആകാശവാണിയിലും അമച്വര്‍-പ്രഫഷനല്‍ നാടകങ്ങളിലും അഭിനയിച്ചു് പേരെടുത്തു കൂഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍ നായരാണു് ബഹദൂറാക്കി സിനിമയിലെത്തിച്ചതു്.
1954ല്‍ റിലീസ് ചെയ്ത പി സുബ്രഹ്മണ്യത്തിന്റെ അവകാശിയില്‍ ഒരു ചെറിയ വേഷം ചെയ്തു. നീലാ പ്രൊഡക്ഷന്‍സിന്റെ പാടാത്ത പൈങ്കിളിയിലെ ചക്കരവക്കന്‍ എന്ന കഥാപാത്രത്തിലൂടെയാണു് ബഹദൂര്‍ ശ്രദ്ധക്കപ്പെട്ടതു്. ഹാസ്യതാരമെന്ന നിലയില്‍ അടൂര്‍ ഭാസിയോടൊപ്പം ചേര്‍ന്നു് പൊട്ടിച്ചിരിയുടെ ഒരു യുഗം തന്നെ സൃഷ്ടിച്ചു.
കച്ചവട സിനിമയില്‍ അടൂര്‍ ഭാസി - ബഹദൂര്‍ ടീമിന്റെ സാന്നിദ്ധ്യം അവിഭാജ്യഘടകമായി മാറി. ഉദയായുടെ നീലി സാലി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ ചിത്രങ്ങളില്‍ നായകനായി.
1972ല്‍ മികച്ച ഹാസ്യനടനും 1973ലും 1976ലും മികച്ച സഹനടനും ഉള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ടു്. 1970ല്‍ ഇതിഹാസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു ചലച്ചിത്ര കമ്പനിയും തുടങ്ങി. സിന്ദൂരച്ചെപ്പു്, മരം തുടങ്ങിയ ചിത്രങ്ങള്‍ ഇതിഹാസ് പിക്ചേഴ്സ് നിര്‍മ്മിച്ചു. തിരുവനന്തപുരം കൈമനത്തു് ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രോസസ്സിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും മലയാള സിനിമ അപ്പോഴേക്കും പൂര്‍ണ്ണമായും കളറിലേക്കു് മാറിയിരുന്നതിനാല്‍ വന്‍ നഷ്ടമായി.
2000 മേയ് 22നു് അന്തരിച്ചു. ഭാര്യ ജമീല. മക്കള്‍ സിദ്ദിഖ്, മുഹമ്മദ്, റൂഖിയ.
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
വിവരങ്ങള്‍ ശേഖരിച്ചത്/എഴുതിയത്: വിജയകുമാര്‍.പി.പി.,മാധവഭദ്രന്‍
Tables: Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Musician | Songs |
MS Viswanathan | 1 |
|
Lyricist | Songs |
Traditional [Kadhakalipadam] | 1 |
|
|
|