Ashok Kumar
Singers
അശോക് കുമാർ. (ഗായകൻ, പ്രക്ഷേപകൻ)
സ്വദേശം ചെറുവത്തൂർ.(കാസർഗോഡ് ജില്ല) കഴിഞ്ഞ നാൽപ്പതോളം വർഷമായി പ്രൊഫഷണൽ സംഗീത രംഗത്തുള്ള വ്യക്തിയാണ്.
ആകാശവാണിയിൽ വിവിധങ്ങളായ (ജനപ്രിയ) പരിപാടികളുടെ നിർമ്മാണം,പ്രക്ഷേപണം, അവതരണം എന്നീ രംഗങ്ങളിൽ 34 വർഷത്തോളമുള്ള ഔദ്യോഗിക സേവനം. തിരുവനന്തപുരത്ത് ആദ്യമായി സ്ഥിരനിയമനം ലഭിക്കും മുമ്പ് തന്നെ സംഗീതരംഗത്തും വാർത്താവതാരകരുടെ കാഷ്വൽ പാനലിലുമായി ആകാശവാണിയുമായി(കോഴിക്കോട് നിലയം) അടുത്ത ബന്ധം.
സംസ്ഥാന - ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുകളുടെയും (KFDC, NFDC) SCERTയുടെയും ആഭിമുഖ്യത്തില്‍ നിർമ്മിച്ച ഡോക്യുമെന്ററികൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. സംഗീത സംവിധാനത്തിന് പുറമേ ആകാശവാണിക്കകത്തും
പുറത്തുമായി വിഖ്യാത സംഗീത സംവിധായകർക്ക് വേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻറെ ആദ്യകാല വാർത്താവതാരകരിൽ ഒരാൾ.പാട്ടുകളോടെയുള്ള ദൂരദർശൻറെ ആദ്യകാല കുടുംബ സീരിയലുകളിലും സ്വകാര്യ ചാനലുകളിലും ഗായകനായി.
2020 നവംബർ പത്തിന് ആകാശവാണിയുടെ കണ്ണൂര്‍ നിലയത്തില്‍ നിന്ന് സ്വയം വിരമിച്ചു. വിരമിച്ച ശേഷം ഇപ്പോൾ യൂട്യൂബിലും സ്വകാര്യ ചാനലുകളിലുമായി സംഗീതം,പ്രക്ഷേപണം എന്നീ മേഖലകളിൽ സജീവമായി തുടരുന്നു.
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Ashok Kumar | 7 |
MG Radhakrishnan | 4 |
JM Raju | 4 |
Perumbavoor G Ravindranath | 1 |
Harimurali Unnikrishnan | 1 |
C Gopalakrishnan | 1 |
KM Udayan | 1 |
Kaithapram | 1 |
|
Lyricist | Songs |
S Ajay | 2 |
Mridula Balachandran | 2 |
Prashanth Peringeth | 2 |
Thankan Thiruvattar | 2 |
Bharanikkavu Sivakumar | 1 |
Dr Anand | 1 |
Shaji Thomas | 1 |
Prabha Varma | 1 |
Kaithapram | 1 |
Lakshmi Devi | 1 |
|
|
Year | Songs |
2023 | 4 |
2001 | 4 |
2022 | 3 |
2021 | 3 |
NA | 2 |
2024 | 1 |
2018 | 1 |
2020 | 1 |
1998 | 1 |
|